തിരുവനന്തപുരം: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണത്തിനു എഡിജിപി ശങ്കര്‍ റെഡ്ഡി മേല്‍നോട്ടം വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ ഇടപെടാന്‍ ആരേയും അനുവദിക്കില്ലെന്നും കാപ്പ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പരിശോധിക്കാന്‍ ജില്ലാകളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തില്‍ തന്റെ പ്രത്യേക മേല്നോട്ടമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദവ്യവസായി നിസാമിന്റെ മര്‍ദനമേറ്റാണു ചന്ദ്രബോസ് കൊല്ലപ്പെട്ടത്. നിസാമിനെ രക്ഷിക്കാന്‍ ഉന്നതതലങ്ങളില്‍ ശ്രമം നടക്കുന്നു എന്ന് ആരോപണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: