കാനോ: വടക്ക് കിഴക്കന്‍ നൈജീരിയയില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന രണ്ട് ചാവേറാക്രമണങ്ങള്‍ വോട്ടെടുപ്പിന് ഭീഷണിയാകുന്നു.
നൈജീരിയയില്‍ വോട്ടെടുപ്പിന് ആറാഴ്‌ച്ച മാത്രം ബാക്കിയുള്ളപ്പോള്‍ 38 പേരാണ് ആക്രണത്തില്‍ കൊല്ലപ്പെട്ടത്.
നേരത്തെ ഫെബ്രുവരി 14ന് തീരുമാനിച്ചിരുന്ന വോട്ടെടുപ്പ് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മാര്‍ച്ച് 28ലേയ്‌ക്ക് മാറ്റിയിരുന്നു.
‘ഞങ്ങള്‍ മരിച്ചാലും തെരഞ്ഞെടുപ്പ് നടക്കില്ല’ ബോക്കോ ഹറാം നേതാവ് അബുബെക്കര്‍ ഷെക്കാവു ട്വീറ്ററിലൂടെ അയച്ച വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇത് നൈജീരിയയെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.
ആറ് വര്‍ഷമായി ബോക്കോഹറാം നടത്തി വരുന്ന ആക്രമണങ്ങളില്‍ 13000ത്തിലധികം ജനങ്ങളണ് കൊല്ലപ്പെട്ടത്.
















