കൊച്ചി: റിയ റിസോര്‍ട്ടിന് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൈമാറിയ ഭൂമി പോക്കുവരവു ചെയ്തു കൊടുക്കാനുള്ള സിംഗിള്‍ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു.
സര്‍ക്കാരിന്റെ അപ്പീല്‍ അംഗീകരിച്ചാണ് നടപടി. സര്‍ക്കാര്‍ ഭൂമിയാണ് റിയ റിസോര്‍ട്ടിന് ഹാരിസണ്‍ കൈമാറിയതെന്നും വില്‍പ്പന അസാധുവാണെന്നുമാണ് സര്‍ക്കാര്‍ വാദം.
അതു തള്ളിയ സിംഗിള്‍ ബഞ്ച് ഭൂമി പോക്കുവരവ് ചെയ്തുനല്കാത്തത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: