Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തടാകസംരക്ഷണം; ശാസ്താംകോട്ടയില്‍ രാഷ്‌ട്രീയഭേദമെന്യേ പ്രതിഷേധകൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 10:09 pm IST
in Kollam

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി ചര്‍ച്ചക്ക് വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ വ്യാപകപ്രതിഷേധം. നേരത്തെ പ്രഹസനചര്‍ച്ചക്കെതിരെ ശാസ്താംകോട്ടയില്‍ നടന്ന പ്രതിഷേധകൂട്ടായ്‌മയില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കി.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചേമ്പറില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. തടാകസംരക്ഷണസമിതി ഭാരവാഹികളും എംഎല്‍എ, എംപി അടക്കമുള്ള ജനപ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. തടാകത്തിന്റെ ദുരവസ്ഥ അക്കമിട്ട് നിരത്തിയ സംരക്ഷണസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി മുമ്പ് നടത്തിയ പ്രഖ്യാപനങ്ങളാണ് വിവരിച്ചത്. എന്നാല്‍ ഇതെല്ലാം മൂളികേട്ട മുഖ്യമന്ത്രി നിര്‍ദാഷിണ്യം മൂകത നടിച്ചു.

തുടര്‍ന്ന് സംസാരിച്ച കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍യും കൊടിക്കുന്നില്‍ സുരേഷ് എംപിയും തെന്നല ബാലകൃഷ്ണപിള്ളയും ചര്‍ച്ചകള്‍ കൂടുതല്‍ വിശദീകരിച്ചെങ്കിലും നാവ് അനക്കിയില്ല. മുഖ്യമന്ത്രിയുടെ നിഷേധകരമായ മൗനത്തില്‍ പ്രകോപിതരായ എസ്.ബാബുജിയും കെ.കരുണാകരന്‍പിള്ളയും പ്രതിഷേധവുമായി ചാടിയെണീറ്റിട്ടും മുഖ്യമന്ത്രി മൗനം തുടര്‍ന്നു. ഒന്നരവര്‍ഷം മുമ്പ് മുഖ്യമന്ത്രി ശാസ്താംകോട്ടയിലെത്തി പ്രഖ്യാപിച്ച് നടപ്പിലാക്കാത്ത കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയില്‍ ഉന്നയിച്ചത്.

തടാകസംരക്ഷണത്തിനായി സ്റ്റാറ്റിയൂട്ടറി അതോറിറ്റി രൂപീകരിക്കുകയെന്ന മുഖ്യമായ ആവശ്യം മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. ശുചിത്വമിഷന്റെ കക്കൂസ് നിര്‍മ്മാണം പ്രദേശത്തെ അക്കേഷ്യമരങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയ ചെറിയ ആവശ്യങ്ങള്‍ക്കുപോലും മുഖ്യമന്ത്രി ചെവികൊടുത്തില്ല. ഒടുവില്‍ വരുന്ന അസംബ്ലിയില്‍ ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കാത്തപക്ഷം അനിശ്ചിതകാല സമരത്തിന്റെ പാതയിലേക്ക് ഇറങ്ങുമെന്ന് മുഖ്യമന്ത്രിക്കു മുന്നില്‍ പരസ്യമായി പ്രഖ്യാപിച്ചാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തിരികെപോയത്.

തടാകസംരക്ഷണചര്‍ച്ചയുടെ പേരില്‍ പരിസ്ഥിതി പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും വിളിച്ചുവരുത്തി അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ശാസ്താംകോട്ടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ശാസ്താംകോട്ടയില്‍ ചര്‍ച്ചക്ക് വരാനിരുന്ന മുഖ്യമന്ത്രി ജനങ്ങളുടെ വ്യാപകമായ പ്രതിഷേധം കണക്കിലെടുത്ത് ചര്‍ച്ച തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ച പ്രഹസനമാണെന്ന് ആരോപിച്ച് തടാകസംരക്ഷണ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ പ്രതിഷേധകൂട്ടായ്‌മ നടന്നു. ബിജെപി ദക്ഷിണമേഖലാ ജനറല്‍സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആറന്മുള മാതൃകയിലുള്ള പ്രക്ഷോഭപരിപാടികള്‍ ശാസ്താംകോട്ട തടാകസംരക്ഷണകാര്യത്തില്‍ രൂപം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം സംരക്ഷണമില്ലായ്‌മയും ജലചൂഷണവുംമൂലം അനുദിനം നശിച്ചുകൊണ്ടിരിക്കുന്നത് നാടിന്റെ നാശത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആറന്മുള സമരനായകന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ളവരെ ശാസ്താംകോട്ടയിലെത്തിച്ച് പ്രക്ഷോഭത്തിന് മാര്‍ഗനിര്‍ദ്ദേശം ആരായണമെന്നും ശ്യാംകുമാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധകൂട്ടായ്‌മ എം.എ.ബേബി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. ബിജെപി കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്‍, സംസ്ഥാനസമിതിയംഗം നളിനി ശങ്കരമംഗലം, മണ്ഡലം ജനറല്‍സെക്രട്ടറിമാരായ രാജേന്ദ്രന്‍പിള്ള, മുരളീധരന്‍പിള്ള, ജില്ലാകമ്മിറ്റിയംഗങ്ങളായ അഡ്വ.ടി.കലേശന്‍, ഗോകുലം തുളസി, സുവര്‍ണകുമാരി, ഓമനാദാസ്, മുതുപിലാക്കാട് രാജേന്ദ്രന്‍, രാമകൃഷ്ണപിള്ള, അഡ്വ.എന്‍.ജയചന്ദ്രന്‍, ഓമനക്കുട്ടന്‍ പത്മകുമാര്‍, സിപിഎം നേതാക്കളായ ഇ.കാസിം, കെ.സോമപ്രസാദ്, പി.കെ.ഗോപന്‍ തുടങ്ങിയവര്‍ പ്രതിഷേധകൂട്ടായ്‌മക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

പുതിയ വാര്‍ത്തകള്‍

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.