കോട്ടയം: സൗദിയിലെ സ്വദേശിവല്കരണത്തിന്റെ ഫലമായി സംസ്ഥാനത്ത് തിരികെയെത്തെിയവര്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസപാക്കേജ് ഇതുവരേയും നടപ്പായിട്ടില്ലെന്ന് ആക്ഷേപം. നിതാഖാത്തിലൂടെ തൊഴില്‍നഷ്ടമായവര്‍ പത്രസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. മടങ്ങിയെത്തിയവര്‍ക്ക് സര്‍ക്കാരും നോര്‍ക്കറൂട്ട്സും നല്കിയ വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല.
തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് വ്യവസായം, കച്ചവടം, സേവനഉല്പാദന മേഖല എന്നിവിടങ്ങളില്‍ വിവിധസംരംഭങ്ങള് ആരംഭിക്കുന്നതിന് ബാങ്ക് വായ്പയും സബ്സിഡി ആനുകൂല്യങ്ങളും നല്‍കുമെന്നായിരുന്നു സര്‍ക്കാറിന്റെ വാഗ്ദാനം. 20 ലക്ഷം രൂപവരെ ഈടും പലിശയുമില്ലാതെ ബാങ്ക് വായ്പ നല്‍കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു.എന്നാല്‍ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോള്‍ പരമാവധി രണ്ടുലക്ഷം രൂപമാത്രമേ നല്‍കൂയെന്ന് ബാങ്കുകള്‍ പറയുന്നു. അതും11 മുതല്‍ 13 ശതമാനം വരെ പലിശഈടാക്കുകയും ചെയ്യും. 20 ശതമാനം സബ്സിസി നിരക്കില്‍ വായ്പ ലഭ്യമാകുമെന്ന് മുഖ്യമന്ത്രിയും വകുപ്പ്മന്ത്രിയും ഉറപ്പുനല്‍കിയിരുന്നു.എന്നാല്‍ പതിമൂന്ന് ശതമാനംവരെ പലിശ നല്‍കേണ്ടി വരുന്നസ്ഥിതിയാണ്. ഗുണഭോക്തൃനിര്ണയത്തിനായി വിളിച്ചുവരുത്തിയ ഇന്റര്‍വ്യൂവില്‍ ബാങ്കുകള്‍ ചിലനിബന്ധനകള്‍ മുന്നോട്ടുവെച്ച് പ്രവാസിമലയാളികളെ വലക്കുകയാണ്. വെറും കൈയ്യോടെ മടങ്ങിയത്തെിവര് വസ്തുക്കള്‍ ഈടായി നല്‍കണമെന്നാണ് പ്രധാനവ്യവസ്ഥ.
ആദ്യഘട്ടത്തില്‍ നാട്ടിലത്തെിവര്ക്കായി ആനൂകൂല്യങ്ങള്‍ നല്‍കുന്നതിനായി നടത്തുന്ന നോര്‍ക്കയുടെ അഭിമുഖം പ്രഹസനമാണെന്നും പ്രവാസിമലയാളികള്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്സില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തവര്ക്കായിഇന്നലെ കോട്ടയം ദേശീയസമ്പാദ്യഭവനില് നടത്തിയ ഇന്റര്‍വ്യൂവാണ് പ്രഹസനമായി മാറിയത്. അഭിമുഖത്തിന് മൂന്ന് ദിവസംമുമ്പ് മാത്രമാണ് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചത്. ആരംഭിക്കാന്‍പോകുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട്, അതിനുള്ള പഞ്ചായത്ത് ലൈസന്‍സ്, പദ്ധതി തുടങ്ങുന്ന സ്ഥലത്തിന്റെ ആധാരത്തിന്റെ പകര്‍പ്പ് , മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവയെല്ലാം ഹാജരാക്കാന്‍ ഈ ചുരുങ്ങിയ സമയംകൊണ്ട് സാധിക്കില്ല. പ്രഹസന ഇന്റര്‍വ്യൂവാണ് നടന്നതെന്ന് പ്രവാസികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കേരള പ്രവാസിസംഘം ജില്ലാപ്രസിഡന്റ് കെ.ജി.അജിത്ത്, അയ്യൂബ്ഖാന്‍ മുണ്ടക്കയം, ബിനുവാഴയില് ചങ്ങനാശേരി, മാഹിന്‍ കൂട്ടിക്കല്‍, അന്‍വര്‍ മുണ്ടക്കയം, പി.എ.അജിമോന് ചങ്ങനാശേരി എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: