Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ഠിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

Janmabhumi Online by Janmabhumi Online
Nov 9, 2024, 06:35 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കപിയൂര്( കപിയുടെ ഊര്) എന്ന പേരുണ്ടായിരുന്ന കപിയൂരു ലോപിച്ച് കവിയൂരായി മാറിയതാണ് കവിയൂർ. കവിയൂർ മഹാദേവ ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ നടത്തിയത് സാക്ഷാൽ ശ്രീരാമൻ ആണെന്നാണ് ഐതീഹ്യം. രാവണവധം കഴിഞ്ഞ് സീതാലക്ഷ്മണൻമാരോടും വാനര- രാക്ഷസപ്പടകളോടുമൊപ്പം അയോധ്യയിലേക്കു മടങ്ങും വഴി ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവലിംഗം. ഏകദേശം രാമേശ്വരം ക്ഷേത്ര പ്രതിഷ്ഠയോടു സാമ്യം ഉള്ളതാണ് ഇവിടുത്തെ കഥയും.  അശോകവിമാനത്തിലിരുന്ന് താഴെയുള്ള പ്രദേശത്തിന്റെ മനോഹാരിതയിൽ മുഴുകിയ സീതയുടെ ആഗ്രഹപ്രകാരമാണ് പുഷ്പകവിമാനത്തിൽ പറക്കുന്ന ശ്രീരാമനും പരിവാരങ്ങളും കവിയൂരിലിറങ്ങിയതത്രേ.

ശിവപ്രതിഷ്ഠയ്‌ക്ക് ഉത്തമസ്ഥലമാണെന്നു കണ്ട് ശ്രീരാമൻ ഉത്തമശിവലിംഗം കണ്ടെടുത്തുവരുവാൻ ഹനുമാനെ നിയോഗിച്ചു. ശുഭമുഹൂർത്തം എത്തിയിട്ടും ഹനുമാൻ മടങ്ങിവരാതിരുന്നതിനാൽ മണ്ണും ദർഭയും ചേർത്ത് ഒരു ശിവലിംഗം നിർമിച്ച് രാമൻ പ്രതിഷ്ഠ നിർവഹിച്ചു. മടങ്ങിയെത്തിയ ഹനുമാൻ തന്റെ പ്രയത്നം വിഫലമായതിൽ ഖിന്നനായി എന്നും മനസ്സിലാക്കിയ രാമൻ താൻ പ്രതിഷ്ഠിച്ച ശിവലിംഗം മാറ്റി ഹനുമാൻ കൊണ്ടുവന്നത് പ്രതിഷ്ഠിച്ചുകൊള്ളുവാൻ പറഞ്ഞു. അതിശക്തനായ ഹനുമാന് പക്ഷേ രാമൻ പ്രതിഷ്ഠിച്ച ശിവലിംഗം ചലിപ്പിക്കാൻ പോലും കഴിഞ്ഞില്ല. ശ്രീരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ മഹത്ത്വം മനസ്സിലാക്കി അദ്ദേഹത്തിന്റെ അനുമതിയോടെ ഹനുമാൻ ആ സന്നിധിയിൽ നിത്യവാസമാരംഭിച്ചു.

നൂറ്റാണ്ടുകൾക്കുശേഷം ദിവ്യമായ കവിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വില്വമംഗലം സ്വാമിയാർ മതില്ക്കകത്തെ ഇലഞ്ഞിയിൽ ഹനുമാന്റെ സാന്നിദ്ധ്യം കാണുകയും നാലമ്പത്തിന്റെ വായൂക്കോണിൽ ജപക്കിണ്ടികമിഴ്തിവച്ച് അതിന്മേൽ ഹനുമാനെ കുടിയിരുത്തുകയും ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. കേരളത്തിൽ വ്യവസ്ഥാപിത ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടതിന്റെ ആദ്യഘടത്തിൽത്തന്നെ നിർമ്മിക്കപ്പെട്ട ഒന്നായി കവിയൂർ മഹാദേവക്ഷേത്രത്തെ വിദേശികളും സ്വദേശികളുമായ അനവധി ഗവേഷകർ കണക്കാക്കുന്നു. കവിയൂർ ഗ്രാമത്തിലെ പത്തില്ലത്തിൽ പ്പോറ്റിമാരായിരുന്നു ഈ മഹാക്ഷേത്രത്തിന്റെ ഊരാളന്മാർ.

കൊല്ലവർഷം 1076-ൽ( എ.ഡി. 1899-1900) ശ്രീമൂലം തിരുനാളിന്റെ കാലത്ത് ക്ഷേത്രം തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു. അളവറ്റസമ്പത്തും പ്രസിദ്ധിയും കണക്കിലെടുത്ത് ക്ഷേത്രത്തിന് ഫസ്റ്റ്ക്ലാസ്സ് പദവിയും നല്കി. കേരളക്കരയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ഖ്യാതിയും കവിയൂർ ക്ഷേത്രത്തിനുണ്ട്. ധാര, മുഴുക്കാപ്പ്, പായസം, അടിമകിടത്തൽ എന്നിവയാണ് ശിവക്ഷേത്രത്തിലെ പ്രധാനവഴിപാടുകൾ. ഹനുമാൻ സ്വാമിയ്‌ക്ക് അവൽപന്തിരുനാഴിയും വടമാലയുമാണ് മുഖ്യവഴിപാടുകൾ.

Tags: Kaviyoor templeLord Hanuman
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹനുമാനെ ഓർക്കാനോ, ആ പേരുച്ചരിക്കാനോ കഴിയാത്ത ഒരു ഗ്രാമം: ആ പേരിലുള്ള ആളുകൾ പോലും ഇവിടെ ജീവിക്കില്ല : കാരണവും ഐതീഹ്യവും

പുതിയ വാര്‍ത്തകള്‍

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും: മന്ത്രി ഗണേഷ് കുമാര്‍

നിപ: സംശയമുള്ള രോഗികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് , കണ്‍ട്രോള്‍ റൂം തുറന്നു

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ഗുജറാത്ത് സര്‍ക്കാര്‍ നാടുകടത്താനായി വഡോദര എയര്‍പോര്‍ട്ടില്‍ എത്തിച്ചപ്പോള്‍. ഇവര്‍ വ്യോമസേന വിമാനത്തിലേക്ക് കയറുന്നു

കൈകളില്‍ വിലങ്ങിട്ട് 250 ബംഗ്ലാദേശികളെ ധാക്കയിലേക്ക് നാടു കടത്തി ഗുജറാത്ത് സര്‍ക്കാര്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നിര്‍ദേശം

പാലക്കാട് പന്നിക്കെണിയില്‍ നിന്നും വയോധികയ്‌ക്ക് വൈദ്യുതാഘാതമേറ്റു: മകന്‍ അറസ്റ്റില്‍

തമിഴ്നാട്ടില്‍ അലയടിക്കുന്നൂ മുരുകന്റെ സ്കന്ദ ഷഷ്ടി ശ്ലോകം….ദ്രാവിഡ നാട്ടില്‍ ഹിന്ദുത്വം ഉണരുന്നു

മാജിക് ഹോം’ പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസാനും നിസിക്കും ഇനി സ്വന്തം വീടിന്റെ തണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies