ഡഗ്ലസവില്ല(ജോര്‍ജിയ):അമേരിക്കയിലെ സബര്‍ബന്‍ അറ്റ്‌ലാന്റ ഹൗസിങ് കോളനിയില്‍ വീടുകയറി നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടു കുട്ടികള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം മൂന്ന് മണിയോടെണ് സംഭവം. തോക്കുമായി മുന്‍ഭാര്യയുടെ വീട്ടിലെത്തിയ ഡഗ്ലസ് സ്വദേശിയാണ് അക്രമം നടത്തിയത്.
അക്രമി സ്ത്രീക്കും കുട്ടികള്‍ക്കും നേരേയും വെടി ഉതിര്‍ക്കുകയായിരുന്നെന്ന്് ഡഗ്ലസ് കൗണ്ടി സുരക്ഷാ ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് ഗ്ലെന്‍ ഡാനിയേല്‍ അറിയിച്ചു. സ്ത്രീയും മൂന്നു കുട്ടികളും മരിച്ചു. വെടിയൊച്ച കേട്ടെത്തിയ അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്.
ആക്രമണത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതിനാല്‍ മരിച്ചവര്‍ തമ്മിലുള്ള ബന്ധം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിനുശേഷം അക്രമി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്.















