പാലക്കാട്: ജില്ലയില്‍ സാംക്രമിക രോഗങ്ങളുടെ നിയന്ത്രണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പ്രതേ്യക കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന് പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന സാംക്രമിക രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
പദ്ധതി നടത്തിപ്പിനു തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി വകുപ്പുകള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ കൃത്യമായ രൂപരേഖ തയ്യാറാക്കി ഒരാഴ്ചക്കകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. സാംക്രമികരോഗങ്ങള്‍ക്ക് സാധ്യതയുളള മേഖലകളില്‍ പ്രതേ്യക നിരീക്ഷണവും, ഭക്ഷ്യ, കുടിവെളള സുരക്ഷയും ഉറപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി.
വാട്ടര്‍ അതോറിറ്റി കുടിവെളളം കൃത്യമായി ക്ലോറിനേഷന് ഉറപ്പ് വരുത്തണം. അതേ സമയം ചെറുകിട പദ്ധതികള്‍ നിന്നുളള കുടിവെളളം ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നതെന്ന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം. നെന്മാറ, ആലത്തൂര്‍ ഭാഗത്തെ ജല അതോറിറ്റിയുടെ കേടുവന്ന പൈപ്പുകള്‍ ഉടന്‍ നന്നാക്കും. കക്കൂസ് ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ശുദ്ധജലം സംഭരിച്ച് വിതരണം ചെയ്യുന്ന എന്ന പരാതിയില്‍ കര്‍ശന നടപടിയുണ്ടാകും. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം ജില്ലാ കലക്ടറെ അറിയിക്കണം.
ഷൊര്‍ണ്ണൂര്‍ ഭാഗത്തെ ശുദ്ധജലത്തില്‍ മാലിന്യം കലരുന്നു എന്ന പരാതിയില്‍ റെയില്‍വെയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടോ എന്നത് പരിശോധിക്കും. ഖരമാലിന്യ നിക്ഷേപം നിയന്ത്രിക്കുന്നതിന് പ്രതേ്യകം സ്ക്വാഡ് രൂപീകരിച്ച് രാത്രികാല പരിശോധന നടത്തും. റവന്യൂ, പോലീസ്, ആരോഗ്യവകുപ്പ് ഗ്രാമപഞ്ചായത്ത് തുടങ്ങിയവരുടെ സഹായത്തോടെയായിരിക്കും സ്കാ്വാഡ് പ്രവര്‍ത്തിക്കുക.
ഭക്ഷണത്തിലെ മായം തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നതിന് പിഴചുമത്തുന്നതിനും ഫുഡ് സേഫ്റ്റി വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ ആരോഗ്യ വിഭാഗത്തിന്റെ സേവനം ഉപയോഗപ്പെടുത്താമോ എന്ന കാര്യം പരിശോധിക്കും. ഇതിനായി ഗവണ്മെന്റിലേക്ക് കത്തയക്കും. കിഴക്കന്‍ മേഖലകളില്‍ കുടിവെളളം ദീര്‍ഘകാലം കാനുകളിലും മറ്റും സംഭരിച്ച് സൂക്ഷിക്കുന്നതുകൊണ്ട് ഡെങ്കിപ്പനിക്ക് കാരണമാകുന്നു എന്നതിനാല്‍ ഇതിനെതിരെ പ്രതേ്യക ബോധവത്ക്കരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: