കൊച്ചി: നൈജീരിയന്‍ ബാലികയ്ക്ക് എബോളയില്ലെന്ന് സ്ഥിരീകരിച്ചു.എബോളബാധയെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച നൈജീരിയന്‍ സ്വദേശിനിയായ ഒമ്പതുവയസുകാരിക്ക് രോഗമില്ലെന്ന് കണ്ടെത്തി.
ദല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളി (എന്‍സിഡിസി) ല്‍ നടത്തിയ രക്തസാമ്പിള്‍ പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത് . ഇന്നലെ രാവിലെ പരിശോധനാ ഫലം ലഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹസീന മുഹമ്മദ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിന് എമിറേറ്റ്സ് വിമാനത്തിലാണ് മാതാപിതാക്കളോടൊപ്പം കുട്ടി നെടുമ്പാശേരിയില്‍ എത്തിയത്. കുട്ടിക്ക് പനിക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തില്‍ എബോള നിരീക്ഷണത്തിനായി നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം നടത്തിയ സ്ക്രീനിംഗില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് ഇടുപ്പില്‍ ശസ്ത്രക്രിയ നടത്താന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വന്നതായിരുന്നു സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: