Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദല്‍ഹി പള്ളി ആക്രമണങ്ങള്‍ക്ക് പിന്നില്‍ സാത്താന്‍ ആരാധകരോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 09:54 pm IST
in Vicharam

വാഷിംഗ്ടണ്‍ ടൈംസ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു.

കല്‍ക്കത്ത: (സെപ്റ്റംബര്‍ 17, 2006) െ്രെകസ്തവ ഭൂരിപക്ഷ സംസ്ഥാനമായ മിസ്സോറാമില്‍ സാത്താന്‍ ആരാധകസംഘങ്ങള്‍ വിവിധ െ്രെകസ്തവ സഭകളുമായി നിരന്തര സംഘര്‍ഷത്തിലാണ്. അവര്‍ ക്രൈസ്തവാരാധനാലയങ്ങള്‍ തകര്‍ക്കുകയും ബൈബിളുകള്‍ കത്തിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ജൂലായ് 24ന് അര്‍ദ്ധരാത്രിയില്‍ അത്തരമൊരു സംഘം ഒരു പള്ളിയില്‍ പ്രവേശിക്കുകയും ബൈബിളുകള്‍ കത്തിക്കുകയും കന്യാമറിയത്തിന്റെയും ക്രിസ്തുവിന്റെയും രൂപങ്ങളും ചിത്രങ്ങളും തകര്‍ക്കുകയും മാത്രമല്ല പ്രസംഗപീഠത്തിലും മറ്റു വിശുദ്ധ വസ്തുക്കളിലും മൂത്രം ഒഴിക്കുകയും ചെയ്തു. അവര്‍ പ്രസംഗപീഠത്തില്‍ മൃഗബലി നടത്തിയതായി പുരോഹിതനായ റവ. സംഗ്തംഗ പറയുകയുണ്ടായി. ‘കഴിഞ്ഞ വര്‍ഷം ഒരുകൂട്ടം ചെറുപ്പക്കാര്‍ സാത്താനെ ആരാധിക്കുന്നതായി അവകാശപ്പെട്ടിരുന്നു’. ഗ്രാമീണ യുവാക്കള്‍ സാത്താനിസത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായും ഇത്തരം ആക്രമണങ്ങളില്‍ അവരുടെ കൈയടയാളം ഉള്ളതായും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ഇങ്ങനെ തുടരുന്നു: ഉന്നതബിരുദധാരികളും മറ്റുമായ ക്രൈസ്തവ യുവാക്കള്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുന്ന പ്രവണത അധികമാവുകയാണ്. നിരവധിയുവതികളും അവര്‍ക്കൊപ്പം ചേരുന്നുണ്ട്. മിസ്സോറാമില്‍ മാത്രം അത്തരം 95ലേറെ സാത്താന്‍ ആരാധകഗ്രൂപ്പുകള്‍ ഉണ്ട്.

ഇത്തരം വാര്‍ത്തകള്‍ അവസാനിക്കുന്നേയില്ല. കുഞ്ഞാടുകള്‍ക്കുമേല്‍ സഭയുടെ അധീശത്വം നിരന്തരമായി ചോദ്യം ചെയ്യപ്പെടുകയാണ്; വിശേഷിച്ചും യുവാക്കള്‍ക്കിടയില്‍. അവര്‍ അതിനു തിരഞ്ഞെടുക്കുന്നതോ ഏറ്റവും വിശുദ്ധം എന്ന് അവകാശപ്പെടുന്ന വേദപുസ്തകത്തെയാണ്. 2012 മെയ് ആദ്യവാരം കൊഹീമയിലെ ഒരു ആരാധനാലയത്തില്‍ വിവിധ പള്ളികളില്‍നിന്നും സ്വരൂപിച്ച നിരവധി ബൈബിളുകള്‍ ആണ് ഒരു സാത്താന്‍ ആരാധക ചിഹ്നത്തിനുള്ളില്‍ ഇട്ടു കത്തിച്ചത്. അത്തരം നൂറുക്കണക്കിനു സംഭവങ്ങള്‍ ഓരോവര്‍ഷവും പുറത്തുവരുന്നുവെങ്കിലും കഴിഞ്ഞ മെയ് മാസത്തിന് ശേഷമാണ് അവ വിവാദമായത്. അതുവരെ ഭാരതം ഭരിച്ചിരുന്നത് ക്രൈസ്തവസഭയുടെ മാനസപുത്രിയുടെ അനുഗ്രഹാശിസ്സുകള്‍ ഉള്ള സര്‍ക്കാര്‍ ആയിരുന്നതു കൊണ്ടാവാം ഇത്. അക്കാലങ്ങളില്‍ സഭാപ്രമാണിമാര്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ ക്രൂസേഡ് എന്ന ‘രൂപാന്തരീകരണ ശുശ്രൂഷ’കള്‍ നടത്തി വഴിതെറ്റിയവരെ തിരികെ എത്തിക്കുന്ന പരാജിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.

ദൈവത്തിന്റെ സ്വന്തംനാട്ടില്‍പോലും സാത്താന് ആവശ്യക്കാര്‍ ഏറെയാണെന്ന് ‘ഇന്ത്യന്‍ എക്‌സ്പ്രസ്സും’ പറയുന്നു (ഒക്‌ടോബര്‍ 6. 2013) ഇരുപതുശതമാനത്തോളം വരുന്ന കത്തോലിക്കരില്‍ നല്ലൊരുഭാഗവും കറുത്തകുര്‍ബാനയിലും (ബ്ലാക്ക് മാസ്) മറ്റ് സാത്താനാരാധനാ രീതികളിലും ഏര്‍പ്പെടുന്നുണ്ടത്രേ. കഴിഞ്ഞവാരം ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പറഞ്ഞത് കേരളസഭയില്‍ കന്യാസ്ത്രീകളുടെ എണ്ണം കുറയുകയും തിരുവസ്ത്രം ധരിക്കാന്‍ ആളുകളെ കിട്ടാതായിക്കൊണ്ടിരിക്കുകയുമാണ് എന്നാണ്. അസാധാരണമായ വിശുദ്ധവല്‍ക്കരണങ്ങളും മാധ്യമങ്ങളില്‍ അരോചകമാംവിധം കിട്ടിയ വന്‍പ്രാധാന്യവും നമ്മള്‍ ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

ദല്‍ഹിയിലെ ക്രൈസ്തവാരാധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുള്ള മുഖ്യപുരോഹിതരില്‍ ഏറെയും മലയാളികളാണ്. ലോകമെമ്പാടും കേരളത്തിലും ക്രിസ്തീയ സഭകളില്‍ സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും പരസ്പര വിശ്വാസമില്ലായ്‌മയും നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ് ഇത്. സ്വാഭാവികമായും പള്ളിക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനും അത് ഭൂരിപക്ഷ മതത്തിന്റെ തലയില്‍കെട്ടി വെക്കാനുമുള്ള ശ്രമങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. നരേന്ദ്ര മോദി അധികാരത്തിലേറിയ ഉടനെ തന്നെ തുടങ്ങിയ പാതിരിമാരുടെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം എന്ന മുറവിളി ശ്രദ്ധിക്കുക. ഇത്തരം ആക്രമണങ്ങളെ മുന്‍ നിര്‍ത്തി ക്രൈസ്തവാസഹിഷ്ണുത വെളിപ്പെടുത്തുന്ന പല പ്രസ്താവനകളും സഭാധികാരികള്‍ നടത്തുന്നുമുണ്ട്. ആരാണ് അവക്ക് പിന്നില്‍ എന്ന് അന്വേഷിക്കും മുന്‍പ് തന്നെ മുന്‍വിധിയോടെയാണ് അത്തരം പ്രസ്താവനകള്‍ വരുന്നതും. നക്‌സല്‍ ആക്രമണങ്ങള്‍ പോലുള്ള, കേരളത്തിലെ ആഭ്യന്തരസുരക്ഷാകാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോലും ദല്‍ഹിയില്‍ ആക്രമണത്തിനിരയായ പള്ളി സന്ദര്‍ശിച്ചു നടത്തിയ പ്രസ്താവന ഭൂരിപക്ഷസമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് എന്നു പറയാതെ വയ്യ.

ദല്‍ഹിയിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സാത്താന്‍ ആരാധകര്‍ ആണോ?ആണെന്നുതന്നെ കരുതേണ്ടതുണ്ട്. അര്‍ദ്ധരാത്രികളില്‍ നടന്ന അഞ്ചോളം ആക്രമണങ്ങളില്‍ ശ്രദ്ധതിരിച്ചുവിടാന്‍ പോലും എവിടെയും മോഷണശ്രമം നടന്നതായി കാണുന്നില്ല. അതേസമയം ക്രൈസ്തവര്‍ വിശുദ്ധമായി ആരാധിക്കുന്ന വസ്തുക്കളെ തച്ചുതകര്‍ക്കുകയോ അവഹേളിക്കുകയോ ചെയ്തതായി കാണാനുമാകും. ഉദാഹരണത്തിന് വസന്ത് കുഞജ് പള്ളിയിലെ ആക്രമണം ശ്രദ്ധിക്കുക. അള്‍ത്താരക്കു മുന്നില്‍ കുര്‍ബാനക്കുശേഷം വിശ്വാസികളുടെ നാവില്‍ മദ്യത്തില്‍മുക്കി വെച്ചുകൊടുക്കാറുള്ള വിശുദ്ധ അപ്പം (തിരുവോസ്തി) കൂട്ടിയിട്ടിരിക്കുന്നത് കാണാം. എന്താണ് തിരുവോസ്തി? വിശുദ്ധ കുര്‍ബ്ബാന എന്ന ക്രൈസ്തവ ആരാധനയുടെ ആചാരാനുകരണ(പാരഡി)മാണ് കറുത്ത കുര്‍ബാന. വിശുദ്ധ കുര്‍ബാനയില്‍ മദ്യവും തിരുവോസ്തിയും (ക്രിസ്തുവിന്റെ ശരീരവും രക്തവും) ബലിവസ്തുക്കള്‍ ആവുമ്പോള്‍, കറുത്ത കുര്‍ബാനയില്‍ രക്തവും മാംസവും ബലിവസ്തുക്കളാവുന്നു. അതിലൂടെ ദൈവത്തെയും ദൈവ പുത്രനെയും അവഹേളിക്കുക, അങ്ങനെ സാത്താനെ പ്രീതിപ്പെടുത്തുക എന്നതാണ് കറുത്ത കുര്‍ബാന കൊണ്ട് ഉദേശിക്കുന്നത്. തിരുവോസ്തി എന്ന ക്രിസ്തു ശരീരത്തെ തലയോട്ടിയിലെ മൂത്രത്തില്‍ ഇട്ട് അതിനെ അവഹേളിക്കുന്നു. ബലിപീഠത്തില്‍ കിടക്കുന്ന പരിപൂര്‍ണ്ണ നഗ്‌നയായ സ്ത്രീയുടെ ഗുഹ്യഭാഗത്തിലാവും അധികവും ഈ തലയോട്ടി വെച്ചിരിക്കുക. ക്രിസ്തുവിന്റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി പാദത്തില്‍കുരിശ് പച്ചകുത്തുക,വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക എന്നിവയും കറുത്ത കുര്‍ബാനയുടെ ഭാഗമാണ്. മുമ്പ് കേരളത്തിലെ പല പള്ളിയാക്രമണങ്ങള്‍ക്ക് പിന്നിലും സാത്താന്‍ ആരാധനക്ക് ഉപയോഗിക്കുവാനായി തിരുവോസ്തി കൈക്കലാക്കാനുള്ള ശ്രമം ആയിരുന്നു എന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സാത്താന്‍ ആരാധകര്‍ ഉള്ള കേരളത്തിലെയും ഉത്തരേന്ത്യയിലെയും െ്രെകസ്തവവിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് ദല്‍ഹി എന്നോര്‍മ്മിക്കുക. മാത്രമല്ല രോഗശാന്തിശു ശ്രൂഷകള്‍പോലെ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി മതംമാറ്റപ്പെട്ടവരുടെ നിരാശയില്‍ നിന്നും ഉണ്ടായതു കൂടിയാകാം ഇത്തരം ആക്രമണങ്ങള്‍ എന്ന് കരുതുന്നതിലും തെറ്റില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Kerala

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

പുതിയ വാര്‍ത്തകള്‍

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.