പാലക്കാട്: വിശ്വഹിന്ദുപരിഷത്ത് സുവര്ണജയന്ത്രി ആഘോഷത്തിന്റെ ഭാഗമായി ഹിന്ദു മഹാസമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് നടക്കും. കോയമ്പത്തൂര്‍ കാഞ്ചിപുരം ആശ്രമം മഠാധിപതി പൂജനീയ ശിവലിംഗേശ്വരസ്വാമി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയംസേവകസംഘം മുന്‍ പ്രാന്ത പ്രചാരകനും സീമാജാഗരണ്‍ ദേശീയ പ്രമുഖുമായ എ ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി നിത്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും നടത്തും.
സ്വാമി പ്രഭാകരനാനന്ദസരസ്വതി (സംസ്ഥാന മാര്‍ഗ്ഗദര്‍ശക മണ്ഡല് ജനറല്‍ സെക്രട്ടറി, കേരളം), സ്വാമി സന്മയാനന്ദ സരസ്വതി(നാരായണാലയം, നല്ലേപ്പുളളി), സ്വാമി പ്രശാന്താനന്ദ സരസ്വതി(പ്രജ്ഞാനം, മായന്നൂര്‍), ബ്രഹ്മചാരി ശാന്ത ചൈതന്യ(അദ്വൈ്വതശ്രമം), ബ്രഹ്മകുമാരി മീന(ബ്രഹ്മകുമാരീസ്,), സ്വാമി നിജാനന്ദ സരസ്വതി(ത്രിപുരാശ്രമം, കുളപ്പുളളി), സ്വാമി അശേഷാനന്ദ (ചിന്മയാമിഷന്), സ്വാമി പ്രണവാമൃതാനന്ദപുരി(അമൃതാനന്ദമയി മഠം), സദ്ഗുരു ശരവണബാവ(ശരവണമഠം, ശ്രീകൃഷ്ണപുരം) എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
പി.എസ്.കാശിവിശ്വനാഥന്(വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി), കെ.സുധീര്‍(ആര്‍എസ്എസ് പാലക്കാട് വിഭാഗ് ശാരീക് ശിക്ഷണ്‍ പ്രമുഖ്), എന്‍ എ ഗണേശഅയ്യര്‍ (ബ്രാഹ്മണസഭ ജില്ലാ സെക്രട്ടറി), അഡ്വ. എം.ബാലചന്ദ്രന് (എന്‍ എസ്എസ് താലൂക്ക് യൂണിയന് പ്രസിഡണ്ട്), ആര്.ഉണ്ണികൃഷ്ണന്(എസ്എന്‍ഡിപി വെസ്റ്റ് യൂണിയന് വൈസ് പ്രസിഡണ്ട്, പി.ചന്ദ്രന്(വിശ്വകര്‍മ്മസഭ ജില്ലാ സെക്രട്ടറി), എ.എന്‍.അനുരാഗ് (എസ് എന്‍ ഡി പി യൂത്ത് മൂവ്മെന്റ് ജില്ലാ ചെയര്മാന്),കെ.പി.മണികണ്ഠന് (ടിഎസ്എസ് ജില്ലാ വൈസ്പ്രസിഡണ്ട്), ശങ്കരനാരായണന് പണിക്കര്‍(കേരള കളരികുറുപ്പ്, കളരി പണിക്കര്‍ ജില്ലാ പ്രസിഡണ്ട്), പി കുഞ്ഞുക്കുട്ടന് (കുംഭാരസമുദായം സംസ്ഥാന കമ്മിറ്റി അംഗം), എന്‍.കെ രവിപണിക്കര്(കളരി-ഗണക-കണിശ സഭ ജില്ലാ ജോ.സെക്രട്ടറി), കെ.പി.കെ നമ്പീശന്(ശ്രീ പുഷ്പകസേവാസംഘം), പി.എന്‍.ദാമോദര്‍(മൂത്താന് സര്‍വ്വീസ് സൊസൈറ്റി), വി ഗോപിനാഥന്(വീരശൈവ മഹാസഭ ), അഡ്വ.എം ഉദയശങ്കര്‍ (സ്വാഗതസംഘം, പ്രസിഡണ്ട്) എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: