ആലപ്പുഴ: കയര്‍ കേരളയുടെ സായംസന്ധ്യകള്ക്ക് ചാരുത പകരാന്‍ ഹരിശ്രീ അശോകനും റിമി ടോമിയും രമ്യാ നമ്പീശനും ഉള്‍പ്പെടെ ചലച്ചിത്ര കലാരംഗങ്ങളിലെ പ്രമുഖര്‍ അണിനിരക്കും. ദിവസവും വൈകിട്ട് ഏഴു മുതല്‍ പത്തു വരെയാണ് സംഗീത, നൃത്ത പരിപാടികള്‍ അരങ്ങേറുക. ആദ്യദിനത്തില്‍ ഉദ്ഘാടനത്തെ തുടര്‍ന്ന് കോമഡി സിനിമാറ്റിക്കല്‍ മ്യൂസിക്കല്‍ മെഗാഷോ അരങ്ങേറും. നടന് ഹരിശ്രീ അശോകനും സംഘവുമാണ് മെഗോഷോ അവതരിപ്പിക്കുന്നത്. കയര്‍മേഖലയിലെ തൊഴിലാളികളുടെ ഒപ്പനയും തിരുവാതിരകളി, നാടന്‍പാട്ട്, നാടോടി നൃത്തം എന്നിവയുമാണ് തിങ്കളാഴ്ച ദൃശ്യ വിരുന്നൊരുക്കുന്നത്.
ഗാനങ്ങളാലും അഭിനയത്താലും പ്രേക്ഷക പ്രശംസ നേടിയ രമ്യാനമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തത്തിന് ചൊവ്വാഴ്ച വേദിയൊരുങ്ങും. രാത്രി 8.30ന് നടക്കുന്ന വാദ്യോപകരണ സംഗീതത്തിനു രോഹിത് വാസുദേവനും സംഘവും നേതൃത്വം നല്‍കും. ഇപ്റ്റ നാട്ടരങ്ങിന്റെ നാടന്‍ പാട്ട് മെഗാഷോയും കാഞ്ഞങ്ങാട് കലാസാഗറിന്റെ അറബിക് ഡാന്‍സുമാണ് ബുധനാഴ്ച വേദിയിലെത്തുക. വ്യാഴാഴ്ച സമാപന സമ്മേളനത്തെ റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. കയര്പാട്ടുകളുടെ സിഡി പ്രകാശനവും സാംസ്ക്കാരിക സമ്മേളനവുമാണ് ഇക്കുറി മേളയിലെ മറ്റൊരു സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: