കൊല്ലം: ഭൂതക്കാട് പൊയ്കയില്‍ ലക്ഷംവീട് കോളനിക്കാരുടെ ജലക്ഷാമത്തിന് ശാശ്വതപരിഹാരമായി പൊതുകിണര്‍ യാഥാര്‍ത്ഥ്യമാവുന്നു. മയ്യനാട് ഹയര്‍സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ പദ്ധതിപ്രകാരം 18000 രൂപ മുടക്കി നിര്‍മ്മിച്ച കിണറിന്റെ സമര്‍പ്പണം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും.
ജലം ജീവന്റെ ജീവാമൃതം എന്ന മുദ്രാവാക്യമുയര്‍ത്തി നൂറോളം വിദ്യാര്‍ത്ഥികളാണ് കിണര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായത്. ലക്ഷംവീട് കോളനി കെ.വ്യാസന് സ്മാരക അങ്കനവാടിക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് കിണര്‍. ഉദ്ഘാടനസമ്മേളനത്തില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.കെ.എസ്.പ്രദീപ്കുമാര്‍ പദ്ധതി വിശദീകരണം നടത്തും. കെ.എന്‍.ബാലഗോപാല്‍ എംപി കിണര്‍ സമര്‍പ്പണം നടത്തും. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ആര്.ഷീലാകുമാരി അദ്ധ്യക്ഷത വഹിക്കും.
ചടങ്ങില്‍ കയ്യെഴുത്ത് മാസികയുടെ പ്രകാശനം എ.എ.അസീസ് എംഎല്‍എ നിര്‍വഹിക്കും. എ.സുബൈര്ക്കുട്ടി, ലെസ്ലി ജോര്‍ജ്, മീന, മയ്യനാട് സുനില്‍, സി.ബാലചന്ദ്രന്, ശ്രീസുധന് തുടങ്ങിയവര്‍ സംസാരിക്കും. കുടുംബശ്രീ യൂണിറ്റുകളു
ടെ പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമെന്ന നിലയിലാണ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ സേവനപദ്ധതികളില്‍ ഉള്‍പ്പെടുത്തി ഭൂതക്കാട് പൊയ്കയില്‍ മേഖലയില്‍ പൊതുകിണര്‍ നിര്‍മ്മിച്ചതെന്ന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: