കൊട്ടാരക്കര: ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ ഇന്ന് കൊയ്ത്തുത്സവം നടക്കും. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം രാവിലെ ഒമ്പതിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹനും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേര്‍ന്ന് നിര്‍വഹിക്കും. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ ഡോ.കെ.പ്രതാപന്, ടെക്നിക്കല്‍ ഡയറക്ടര്‍ മിനി ജേക്കബ്, മൈലം പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ആശ്രമത്തിന്റെ സമീപമുള്ള എട്ടുപാറ കണ്ടത്തില്‍ ആശ്രമ വിശ്വാസികളും പ്രവര്‍ത്തകരും ചേര്‍ന്ന് ചിങ്ങമാസത്തിലാണ് നെല്‍കൃഷിക്ക് വിത്തിറക്കിയത്. കാര്‍ഷികരംഗത്ത് മുന്‍പരിചയമില്ലാത്തവരും യുവാക്കളും ആശ്രമത്തിന്റെ കാര്ഷികസംരഭത്തില് പങ്കാളിയായെന്ന് ശാന്തിഗിരി ആശ്രമം കൊല്ലം ജില്ലാ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി പറഞ്ഞു. 2014 മാര്‍ച്ച് 23നാണ് കൊട്ടാരക്കരയില്‍ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുസ്ഥാനീയ ശിഷ്യപൂജിത തിരിതെളിയിച്ചത്.
അതിനോടനുബന്ധിച്ച് ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായി സഹകരിച്ച് നടത്തിയ ഓപ്പണ്പ്രിസിഷന് ഫാമിങില്‍ നല്ല വിളവ് ലഭിച്ചിരുന്നു. രണ്ടാംഘട്ടമായാണ് നെല്‍കൃഷിയും വാഴക്കൃഷിയും ആരംഭിച്ചത്. മികച്ച കാര്‍ഷികസംസ്കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് ആശ്രമം ഭാരവാഹികളായ കെ.രമണന്, ജി.ജഗന്നാഥന്, ഗിരീഷ്കുമാര്‍.എം.എസ്, ലാലി.വി, ശ്രീകുമാര്‍, നടരാജന്.ജി, മോഹനചന്ദ്രന് പാരിപ്പള്ളി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: