കടവന്ത്ര: ഗാന്ധിനഗറില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കയ്യേറി വാഴ കൃഷിയും പൂന്തോട്ടവും നിര്‍മിച്ച ജിസിഡിഎ വക സ്ഥലം കൗണ്‍സിലറും കോര്പ്പറേഷന് പ്രതിപക്ഷ നേതാവുമായ കെ. ജെ. ജേക്കബിന്റെ മായാജാലത്തിലൂടെ ഒറ്റദിവസം കൊണ്ട് കോര്‍പ്പറേഷന്റെ മാതൃക കൃഷിത്തോട്ടമായി രൂപാന്തരം പ്രാപിച്ചു.
കൊച്ചിന് കോര്‍പ്പറേഷനിലും ജിസിഡിഎ ഭരണസമിതിയിലും കഴിഞ്ഞ നാലുവര്‍ഷമായി സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന ഒത്തുതീര്‍പ്പ് ഭരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
നേതാവ് കയ്യേറിയ സ്ഥലം സര്‍ക്കാര്‍ വിലയ്ക്ക് പതിച്ച് നല്കാന് കെ. ജെ. ജേക്കബിന്റെ നേതൃത്വത്തില്‍ ജിസിഡിഎയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് കയ്യേറിയ സ്ഥലം ജിസിഡിഎയ്ക്ക് തിരിച്ചുപിടിക്കാതെ മാര്‍ഗമില്ല എന്നായി. ഇതില്‍നിന്നും രക്ഷപ്പെടുന്നതിനുവേണ്ടിയാണ് ജിസിഡിഎ ചെയര്‍മാന്റെ ഒത്താശയോടുകൂടി ഒറ്റദിവസംകൊണ്ട് കയ്യേറിയ സ്ഥലം മാതൃകാ കൃഷിത്തോട്ടമായത്. താന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് നേതാവ് തന്നെ ജിസിഡിഎക്ക് അപേക്ഷ നല്‍കിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. കോര്പ്പറേഷന് വക അംഗന്‍വാടി തുടങ്ങാന്‍ ഒരുസെന്റ് സ്ഥലത്തിനായി അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് ഈ മറിമായങ്ങള്‍ നടക്കുന്നത്. നേതാവ് കയ്യേറിയ ഒരുഭാഗം സ്ഥലത്ത് പൂന്തോട്ടം നിര്‍മിച്ചിട്ടുണ്ട്. നാളെ ഇത് മാതൃക പുഷ്പ കൃഷിയായും പരിണമിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: