ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം പ്രദേശത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമം നേതൃത്വത്തിന്റെ അറിവോടെയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതാക്കളാണെന്നത് അക്രമത്തിലെ ഉന്നത ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഡി.വൈ.എഫ്.ഐ മുണ്ടൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, സി.പി.എം തൃപ്പലമുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗം തുടങ്ങിയവരുടെ അറസ്റ്റ് അക്രമം ഉന്നത ഗൂഡാലോചനയുടെ ഫലമാണെന്ന് സൂചന നലകുന്നു.
ഹര്‍ത്താല്‍ ദിവസം വലമ്പിലിമംഗലത്തെ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും അഞ്ച് പേരെ അക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഡി.വൈ.എഫ്.ഐ മുണ്ടൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായ കോങ്ങാട് ശ്രീലക്ഷ്മി നിവാസില്‍ പ്രശാന്ത് (29), സി.പി.എം തൃപ്പലമുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗം പാറശ്ശേരി പാറക്കല്‍ വീട്ടില്‍ സുരേഷ് (36) എന്നിവരെ ശ്രീകൃഷ്ണപുരം എസ്ഐ വി.എസ്. മുരളീധരഹന് അറസ്റ്റ് ചെയ്തത്.വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് പിടിയിലാകുമെന്നാണ് സൂചന.
മാണിയുടെ അഴിമതിക്കെതിരെ ബിജെപിയുടെ ഹര്‍ത്താല്‍ ദിവസമായ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വലമ്പിലിമംഗലത്തെ ഒറവുകുണ്ടില് വെച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ- സി.പി.എം പ്രവര്‍ത്തകരാണെന്ന് ആര്.എസ്.എസ്.-ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
വലമ്പിലിമംഗലം ഉറവുകുണ്ടില്‍ സത്യന്റെ മകനും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ വിഷ്ണുവിനെ ബുധനാഴ്ച വൈകുന്നേരം ശ്രീകൃഷ്ണപുരം ഹൈസ്കൂളിനു മുന്നില്‍ ബസ്സിറങ്ങി വീട്ടിലേക്കു പോകുന്ന വഴി ബൈക്കിലെത്തിയ മൂന്നംഗ മുഖംമൂടി സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചു. കഴിഞ്ഞദിവസം മാര്‍ക്സിസ്റ്റ് ഗുണ്ടകളുടെ വെട്ടേറ്റ സുമേഷിന്റെ വീട് ചോദിക്കുകയും അതിനിടയില്‍ ആയുധം വെച്ച് വിഷ്ണുവിനെ മുറിവേല്‍പ്പിക്കുകയുമായിരുന്നു. പ്രാണ രക്ഷാര്‍ത്ഥം ഓടിയ വിഷ്ണുവിനു ജീവന് തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രമാണ്.
ശ്രീകൃഷ്ണപുരം മേഖലയില്‍ കുറച്ചു ദിവസങ്ങളായി നിരവധി ആളുകള്‍ സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം മടുത്ത് സംഘപരിവാര്‍ സംഘടകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഇതില്‍ വിറളി പൂണ്ട ശ്രീകൃഷ്ണപുരത്തെ പ്രാദേശിക സി.പി.ഐ(എം) അക്രമികള്‍ പാറശ്ശേരി കോങ്ങാട് ഭാഗങ്ങളില്‍ നിന്നും ക്വട്ടേഷന്‍ സംഘങ്ങളെ ഇറക്കി യാതൊരു പ്രകോപനവുമില്ലാതെ സംഘപരിവാര്‍ പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്പ്പിക്കുകയാണുണ്ടായത്.
നിരവധി പേര് ബിജെപിയില്‍
ചെര്‍പ്പുളശ്ശേരി: പഞ്ചായത്തിലെ ശാലേംകുന്നില് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി നിരവധി പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ആര്.എസ്.എസ് ഒറ്റപ്പാലം സംഘജില്ല പ്രചാര്‍ പ്രമുഖ് കെ.എം ശ്രീധരന്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ഹരിദാസന് എന്നിവരുടെ സാന്നിധ്യത്തില്‍ അംഗത്വം നല്കി.
പുതിയ ബൂത്ത് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്: മഹേഷ്.പി.ബി, വൈസ് പ്രസിഡന്റ്: കൃഷ്ണദാസ്.പി.പി, ജനറല്‍ സെക്രട്ടറി: ഹരിപ്രസാദ്.കെ.പി, സെക്രട്ടറിമാര്‍: സുരേഷ് ബാബു, രാജേഷ്.പി.പി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: