കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തിലെ ചേന്നംങ്കരി മാത്തുകണ്ടത്തില് കൃഷിചെയ്തിരുന്ന ഒരേക്കര്‍ പയറും പാവലുമാണ് നശിപ്പിച്ച നിലയില്‍ കണ്ടത്. കടുത്തുരുത്തി പോലിസില്‍ പരാതി നല്കി. മൂന്ന് കര്‍ഷക സുഹൃത്തുക്കള്‍ ഒരുമിച്ച് ചെയ്തിരുന്ന കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. തെക്കെക്കര കുന്നേല്‍ ദാമോദരന്‍, കോടികുളം മധുസൂദനന്, പുത്തന്‍പുരയ്ക്കല്‍ രാധാകൃഷ്ണന് എന്നിവരുടെ കൃഷിയാണ് അമിതമായി കളനാശിനിയടിച്ചും പാവലന്റെ പന്തല്‍ മറിച്ചിട്ടും നശിപ്പിച്ചത്. പാവല്‍കൃഷിയുടെ ആദ്യ കായ്ഫലം എടുത്തതേയുള്ളു. പയര്‍ കൃഷിയുടെ ഫലം എടുക്കാന്‍ പാകമായി. കൃഷി ബാങ്ക് ലോണ്‍ എടുത്ത് നടത്തിയതാണ്. 75000 രൂപയോളം നഷ്ട സംഭവിച്ചതായി ഇവര്‍ പരാതിയില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: