കൊല്ലം: ബാര്‍കോഴയില്‍ അഴിമതി ആരോപണം തെളിയുന്ന പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വതതിലുള്ള യുഡിഎഫ് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും അഴിമതി സിബിഐ അന്വേഷിക്കണമെന്നും യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് അഡ്വ.പി.സുധീര്‍ ആവശ്യപ്പെട്ടു.
അഴിമതിക്കാരെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. ഇതിന് ഇടതുപക്ഷം കുടപിടിക്കുന്ന നിലപാടാണ് തുടരുന്നത്. അഴിമതിവിരുദ്ധപോരാട്ടം കേരളത്തില്‍ യുവമോര്‍ച്ച ജനപങ്കാളിത്തത്തോടുകൂടി സംഘടിപ്പിക്കുമെന്നും 30ന് കെ.എം.മാണിയുടെ വസതിയിലേക്കും 31ന് കോഴിക്കോട്ടും തൃശൂരും കളക്ട്രേറ്റുകളിലേക്കും സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തുമെന്നും പി.സുധീര്‍ പറഞ്ഞു. പിള്ളയുടെ വാക്ക് വിശ്വസിക്കാമെങ്കില്‍ യുഡിഎഫ് അഴിമതിയുടെ കൂടാരമാണ്.
കാട്ടുകള്ളന്മാരില് നിന്നും കൊള്ളക്കാരില്‍ നിന്നു ബജറ്റിന്റെ പേരില്‍ ഭീഷണിപ്പെടുത്തി കോടികള്‍ കൈക്കൂലി വാങ്ങുന്ന കെ.എം.മാണിയെ മുഖ്യമന്ത്രി പുറത്താക്കണം. പുതിയ സംഭവവികാസങ്ങള്‍ നാണംകെട്ടാലും അധികാരം വിടില്ലെന്നതിന് തെളിവാണ്. ജനങ്ങള്‍ ഭരണത്തിനെതിരാണ്. ശക്തമായ പ്രതിപക്ഷമായി ബിജെപിയും യുവമോര്‍ച്ചയും മാത്രമാണ് ഇന്നുള്ളത്. വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാപ്രസിഡന്റ് അഡ്വ.ആര്.എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി കെ.ബിനുമോന് സംസ്ഥാനവൈസ്പ്രസിഡന്റ് അഡ്വ.ആര്.എസ്.രാജീവ്, സംസ്ഥാന സമിതിയംഗം അനില്‍ മാവേലിക്കര, ജില്ലാ ജനറല്‍സെക്രട്ടറി സി.ബി.പ്രദീഷ് എന്നിവര്‍ സംസാരിച്ചു. ലിങ്ക് റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ യുവമോര്‍ച്ച ജില്ലാനേതാക്കളായ ആര്.രതീഷ്, രാജ്മോഹന്‍, കൃഷ്ണകുമാര്‍, ശ്രേയസ്, രഞ്ജിത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: