ആലപ്പുഴ: ബാര്‍ കോഴക്കേസില്‍ കോടികളുടെ അഴിമതി ആരോപണത്തില്‍ മുങ്ങി നില്ക്കുന്ന ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം; സമാധാനപരം. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളും, കടകമ്പോളങ്ങളും അടഞ്ഞു കിടന്നു, സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവച്ചു. ജലഗതാഗത വകുപ്പും സര്‍വീസ് നടത്തിയില്ല. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. സമാധാന പരമായിരുന്നു ഹര്‍ത്താല്‍. പഞ്ചായത്ത്, നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ബിജെപി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിന് ആള്‍ക്കാരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. അര്‍ത്തുങ്കല്‍ പള്ളി പെരുന്നാളിനെയും തൈക്കാട്ടുശേരി പുന്നക്കീഴില്‍ ക്ഷേത്രോത്സവത്തെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നു.
ആലപ്പുഴ നഗരത്തില്‍ അമ്പലപ്പുഴ നിയോജക മണ്ഡലം ആലപ്പുഴ ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. എ.ഡി. പ്രസാദ് കുമാര്‍, ആര്. കണ്ണന്, ഡി. എസ്. സുമാനസന്‍, അനീഷ്, കെ.ആര്. രജീഷ്, കെ. രതീഷ്, എന്‍. മനു, എസ്. ഹരികൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി. സമാപന സമ്മേളനം മണ്ഡലം സെക്രട്ടറി വി.സി. സാബു ഉദ്ഘാടനം ചെയ്തു.കുട്ടനാട് പുളിങ്കുന്നില്‍ നടന്ന പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം നല്കി. ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, ജനറല്‍സെക്രട്ടറി അഡ്വ.കെ.ആര്. അജിത്കുമാര്‍, വൈസ് പ്രസിഡന്റ് അരുണ്‍.കെ. പണിക്കര്‍, കെ.ടി. ഷാജി, വി.കെ. രാജു, വിജീഷ് നെടുമ്പ്രക്കാട്, കെ. ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പുന്നപ്ര തെക്ക് പഞ്ചായത്ത് കമ്മറ്റി പ്രകടനം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി വി. ബാബുരാജ്, ട്രഷറര്‍ എസ്. ബൈജുകുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജയഘോഷ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അനീഷ്, ഭാരവാഹികളായ റോയ്, മുകേഷ്, ഡാനിയല്‍, ഹര്മൃലാല്, ടി. പ്രഭു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: