കൊച്ചി: കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ജീവന് നഷ്ടപ്പെടുത്തിയ നാവികന് ധീരതക്കുള്ള പുരസ്കാരം. കൊച്ചി നാവിക ആസ്ഥാനത്തെ ഉദ്യോഗസ്ഥനും പാലക്കാട് തൃത്താല സ്വദേശിയുമായ വിഷ്ണു ഉണ്ണിക്കാണ് ധീരതക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം മരണാനന്തരം ലഭിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ആറുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി വെണ്ടുരുത്തി പാലത്തില്‍ നിന്നും കായലില്‍ ചാടിയത്. വിഷ്ണുവിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. നാവിക സേനാ പ്രതിനിധി സംഘം വിഷ്ണുവിന്റെ തൃത്താലയിലെ വീട്ടിലെത്തി രാഷ്ടപതിയുടെ സന്ദേശം കൈമാറി.
ദക്ഷിണ നാവിക ആസ്ഥാനത്തെ മറ്റ് അഞ്ച് ഉദ്യോഗസ്ഥരേയും അതിവിശിഷ്ട-വിശിഷ്ട സേവാ പുരസ്കാരങ്ങള്‍ക്കായി തെരഞ്ഞടുത്തിട്ടുണ്ട്. റിയര്‍ അഡ്മിറല്‍ ജി.അശോക് കുമാര്‍, റിയര്‍ അഡ്മിറല്‍ അതുല്‍ കുമാര്‍ ജയിന് എന്നിവര്‍ക്കാണ് അതിവിശിഷ്ട സേവാ പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: