കൊല്ലം: കൊല്ലം ജില്ലാ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. പ്രേമചന്ദ്രനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നടത്തിയ ‘പരനാറി’ പ്രയോഗത്തിനെതിരെയാണ് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.
പാര്‍ട്ടി സെക്രട്ടറി നടത്തിയ പരാമര്‍ശം അനവസരത്തില്‍ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കടയ്ക്കല്‍ ഏരിയാ കമ്മറ്റിയില്‍ നിന്നുള്ള പ്രതിനിധികളാണ് രംഗത്തെത്തിയത്. പരനാറി പ്രയോഗം സാമുദായിക ധ്രുവീകരണം ഉണ്ടാക്കിയെന്നും വിലയിരുന്നലുണ്ടായി.
എ.ജെ.ജി ഭവനില്‍ അടയിരിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സം സൃഷിടിക്കുകയാണെന്ന് പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ ബേബി സ്ഥാനാര്‍ത്ഥിയായപ്പോള്‍ പിബി അംഗം മത്സരിക്കുന്നതിന്റെ ഗൗരവം നല്‍കിയില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: