നാരദ ഉവാച
വൃഥാ ഖേദയസേ ബാലേ അഹോ ചിന്താതുരാ കഥം
ശ്രീകൃഷ്ണചരണാംഭോജം സ്മര ദുഃഖം ഗമിഷ്യതി
ദ്രൗപദീ ച പരിത്രാതാ യേന കൗരവകശ്മലാത്
പാലിതാ ഗോപസുന്ദര്യഃ സ കൃഷ്ണഃ ക്വാപി നോ ഗതഃ
ത്വം തു ഭക്തിഃ പ്രിയാ തസ്യ സതതം പ്രാണതോƒധികാ
ത്വയാƒƒഹൂതസ്തു ഭഗവാന് യാതി നീചഗൃഹേഷ്വപി
സത്യാദിത്രിയുഗേ ബോധവൈരാഗ്യൗ മുക്തി സാധകൗ
കലൗ തു കേവലാ ഭക്തിര് ബ്രഹ്മസായൂജ്യകാരിണീ
ഇതി നിശ്ചിത്യ ചിദ്രൂപഃ സദ്രൂപാം ത്വാം സസര്‍ജ്ജ ഹ
പരമാനന്ദചിന്മൂര്‍ത്തിഃ സുന്ദരീം കൃഷ്ണവല്ലഭാം
ബദ്ധ്വാജ്ഞലിം ത്വയാ പൃഷ്ടം കിം കരോമീതി ചൈകദാ
ത്വം തദാƒƒജ്ഞാപയത് കൃഷേ്ണാ മദ്ഭക്താന്‍ പോഷയേതി ച
അംഗീകൃതം ത്വയം തദ് വൈ പ്രസന്നോƒഭൂദ്ധരിസ്തദാ
മുക്തിം ദാസീം ദദൗ തുഭ്യം ജ്ഞാനവൈരാഗ്യകാവിമൗ
പോഷണം സ്വേന രൂപേണ വൈകുണ്ഠേ ത്വം കരോഷി ച
ഭൂമൗ ഭക്തവിപോഷായ ഛായാരൂപം ത്വയാ കൃതം
മുക്തിം ജ്ഞാനം വിരക്തിം ച സഹ കൃത്വാ ഗതാ ഭുവി
കൃതാദിദ്വാപരസ്യാന്തം മഹാനന്ദേന സംസ്ഥിതാ
കലൗ മുക്തിഃ ക്ഷയം പ്രാപ്താ പാഖണ്ഡാമയ പീഡിതാ
ത്വദാജ്ഞയാ ഗതാ ശീഘ്രം വൈകുണ്ഠം പുനരേവ സാ
ഭക്തിയുടെ അപേക്ഷ കേട്ട് നാരദമുനി ഇപ്രകാരം അരുളിചെയ്തു: അല്ലയോ ബാലേ, ഭവതി വെറുതെ ദുഃഖിക്കുകയാണ്. ഭവതി ചിന്താവിവശയായതിനു മൂലമെന്ത്? ശ്രീകൃഷ്ണ ഭഗവാന്റെ പാദകമലങ്ങളെ സ്മരിക്കുക. ദുഃഖമെല്ലാം നീങ്ങിപ്പോകും. കൗരവരുടെ മുഷ്ക്കില്‍ നിന്ന് ആര് ദ്രൗപദിയെ രക്ഷിച്ചുവോ, ഗോപസുന്ദരിമാരെ ആരു പരിപാലിച്ചുവോ ആ ശ്രീകൃഷ്ണഭഗവാന് എങ്ങും പോയിട്ടില്ല. ഭക്തിയാകുന്ന ഭവതി അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവളാണ്. ഭവതിയാല് ആകര്‍ഷിക്കപ്പെട്ട് ഭഗവാന് നീചഗൃഹങ്ങളില്‍പ്പോലും എഴുന്നള്ളുന്നു. സത്യ(കൃത), ത്രേതാ, ദ്വാപരയുഗങ്ങളില്‍ ജ്ഞാനവൈരാഗ്യങ്ങള്‍ കൊണ്ട് മുക്തി സിദ്ധിക്കും. എന്നാല്‍ കലിയുഗത്തിലോ, ഭക്തി ഒന്നു മാത്രമേ ബ്രഹ്മസായൂ ജ്യത്തെ നല്‍കുകയുള്ളൂ. ഇതുകണ്ടിട്ടാണു ഛിദ്രൂപനായ ഭഗവാന് ഭവതിയെ പരമാനന്ദയിയും സുന്ദരിയും കൃഷ്ണവല്ലഭയുമായി മൂര്‍ത്തിമതിയായി സൃഷ്ടിച്ചത്. ഒരു നാള് ഭവതി തൊഴുകൈകളോടെ, ‘ഞാന്‍ എന്താണു ചേയ്യേണ്ടത് എന്നു കല്പിച്ചാലും’ എന്നു ഭഗവാനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ ‘എന്റെ ഭക്തന്മാരെ സംരക്ഷിക്കുക’ എന്നാണല്ലോ മഹാവിഷ്ണു ഭവതിയോട് ആജ്ഞാപിച്ചത്. ഭവതി ആ കല്പന ശിരസാവഹിച്ചതിനാല്‍ സംപ്രീതനായ ഗോവിന്ദന് ഭവതിയുടെ ദാസ്യരായി മുക്തിയേയും ജ്ഞാനവൈരാഗ്യങ്ങളേയും കല്പിച്ചു തന്നു. വൈകുണ്ഠത്തില്‍ ഭവതി സ്വരൂപത്തില്‍ ഭക്തരെ സംരക്ഷിക്കുന്നു. ഭൂമിയിലാകട്ടെ, ഭക്തരക്ഷണത്തിനും പോഷണത്തിനുമായി ഛായാരൂപം കൈക്കൊണ്ടിരി ക്കുന്നു. മുക്തി, ജ്ഞാനം, വൈരാഗ്യം ഇവരോടു കൂടി ഭൂമിയിലെത്തി കൃതത്രേതദ്വാപരയുഗങ്ങളില്‍ പരമസുഖത്തോടെ സ്ഥിതി ചെയ്തു. ഈ കലികാലത്ത് മുക്തി പാഷണ്ഡന്മാരാല്‍ പീഡിപ്പിക്കപ്പെട്ട് ക്ഷീണിച്ചുപോയതിനാല്‍ ഭവതിയുടെ നിര്‍ദ്ദേശാനുസരണം വൈകുണ്ഠത്തിലേക്കു തന്നെ തിരിച്ചുപോയി.
സ്മൃതാ ത്വയാപി ചാത്രൈവ മുക്തിരായാതി യാതി ച
പുത്രീ കൃത്യത്വയേമൗ ച പാര്‍ശ്വേ സ്വസൈ്യവ രക്ഷിതൗ
ഉപേക്ഷാതഃ കലൗ മന്ദൗ വൃദ്ധൗ ജാതൗ സുതൗ തവ
തഥാപി ചിന്താം മുഞ്ചത്വമുപായം ചിന്തയാമ്യഹം
കലിനാ സദൃശഃ കോƒപി യുഗോ നാസ്തി വരാനനേ
തസ്മിം സ്ത്വാം സ്ഥാപയിഷ്യാമി ഗേഹേ ഗേഹേ ജനേ ജനേ
അന്യധര്‍മ്മാംസ്തിരസ്കൃത്യ പുരസ്കൃത്യ മഹോത്സവാന്‍
തദാ നാഹം ഹരേര്‍ദാസോ ലോകേ ത്വം ന പ്രവര്‍ത്തയേ
ത്വദന്വിതാശ്ച യേ ജീവാ ഭവിഷ്യന്തി കലാവിഹ
പാപിനോƒപി ഗമിഷ്യന്തി നിര്‍ഭയം കൃഷ്ണമന്ദിരം
യേഷാം ചിത്തേ വസേദ് ഭക്തിഃ സര്‍വ്വദാ പ്രേമരൂപിണീ
ന തേ പശ്യന്തി കീനാശം സ്വപ്േനƒപ്യമല മൂര്‍ത്തയഃ
ന പ്രേതോ ന പിശാചോ വാ രാക്ഷസോ വാസുരോƒപി വാ
ഭക്തിയുക്ത മനസ്കാനാം സ്പര്‍ശനേ ന പ്രഭുര്‍ഭവേത്
ന തപോഭിര്‍ന്ന വേദൈശ്ച ന ജ്ഞാനേനാപി കര്‍മ്മണാ
ഹരിര്‍ഹി സാധ്യതേ ഭക്ത്യാ പ്രമാണം തത്ര ഗോപികാഃ
നൃണാം ജ•സഹസ്രേണ ഭക്തൗ പ്രീതിര്‍ഹി ജായതേ
കലൗ ഭക്തിഃ കലൗ ഭക്തിര് ഭക്ത്യാ കൃഷ്ണഃ പുരഃസ്ഥിതഃ
ഭക്തിദ്രോഹകരാ യേ ച തേ സീദന്തി ജഗത്ത്രയേ
ദുര്വാസാ ദുഃഖമാപന്നഃ പുരാ ഭക്തവിനിന്ദകഃ
അലം വ്രതൈരലംതീര്‍ത്ഥൈരലംയോഗൈരലംമഖൈഃ
അലം ജ്ഞാനകഥാലാപൈര്‍ ഭക്തിരേകൈവ മുക്തിദാ
ഭവതി സ്മരിക്കുകയാണെങ്കില്‍ മുക്തി വീണ്ടും ഭൂമിയിലെത്തുകയും തിരിച്ച് പോവുകയും ചെയ്യും. ഇവര്‍ രണ്ടുപേരെയും (ജ്ഞാനവൈരാഗ്യങ്ങളെ) പുത്രന്മാരാക്കി തന്റെ സമീപത്തു തന്നെ സംരക്ഷിച്ചു പോരുന്നു. കലികാലത്ത് ആര്‍ക്കും വേണ്ടാത്തവരായതിനാല്‍ ഇരുവരും ദുര്‍ബ്ബലരും വൃദ്ധരുമായിത്തീര്‍ന്നു. ഭവതി വിഷമിക്കേണ്ട. ഉപായം ഞാന്‍ കണ്ടെത്താം. അല്ലയോ സുമുഖീ, ഈ കലികാലത്തോളം ശ്രേഷ്ഠമായ ഒരു യുഗം ഇല്ല തന്നെ. കലികാലത്തു ഭവതിയെ ഞാന്‍ വീടുകള്‍ തോറും ആളുകള്‍ തോറും കൂടിയിരുത്തുന്നതാണ്. അന്യധര്‍മ്മങ്ങളെ തിരസ്കരിച്ച,് മഹോത്സവങ്ങളെ പുരസ്കരിച്ച് ഭവതിയെ ലോകത്തില്‍ സര്‍വ്വത്ര പ്രചരിപ്പിച്ചില്ലെങ്കില്‍ ഞാനെങ്ങനെ ഭഗവാന് വിഷ്ണുവിന്റെ ദാസനാകും. കലിയുഗത്തില്‍ യാതൊരു മനുഷ്യര്‍ ഭവതിയോടു ചേരുന്നുവോ അവര്‍ പാപികളായാലും ഭയരഹിതരായി വിഷ്ണുമന്ദിരത്തില്‍ ചെന്നു ചേരുന്നതാണ്. പ്രേമരൂപിണിയായ ഭക്തി ആരുടെ ഹൃദയത്തില്‍ വാഴുന്നുവോ, ആ നിര്‍മ്മലാത്മാക്കള്‍ക്കു കാലനെ ദര്‍ശിക്കുവാന്‍ അവസരമുണ്ടാവുകയില്ല. പ്രേതമോ, പിശാചോ, രാക്ഷസനോ, അസുരനോ ഭക്തിയുക്തഹൃദയത്തോടു കൂടിയവനെ സ്പര്‍ശിക്കാന്‍ പോലും കഴിയുകയില്ല. തപസ്സുകൊണ്ടല്ല, വേദങ്ങള്‍ കൊണ്ടല്ല, ജ്ഞാനം കൊണ്ടല്ല, കര്‍മ്മം കൊണ്ടല്ല, ഭക്തിയൊന്നുകൊണ്ടു മാത്രമേ ഭഗവാന് വശത്താകുകയുള്ളൂ. വൃന്ദാവനത്തിലെ ഗോപികമാരാണ് അതിനു തെളിവ്. മനുഷ്യന്മാര്ക്ക് ഒരായിരം ജന്മം കെണ്ടേ ഭഗവദ് ഭക്തിയില്‍ താല്പര്യം ഉണ്ടാവുകയുള്ളൂ. കലിയുഗത്തിലെ ഭക്തി, ഈ ഭക്തിയാല്‍ ഭഗവാന് കൃഷ്ണന് മുന്നില്‍ വന്നു നില്ക്കും. ഭക്തിയെ (ഭക്തരെ) ദ്രോഹിക്കുന്നവര്‍ മൂന്നുലോകങ്ങളിലും കഷ്ടപ്പെടും. ഭക്തനായ അംബരീക്ഷനെ നിന്ദിച്ചതിനാല്‍ മഹാതപസ്വിയായ ദുര്‍വ്വാസാവ് മഹര്‍ഷിക്കു പോലും കഷ്ടതയനുഭവിക്കേണ്ടി വന്നില്ലേ?. വ്രതം വേണ്ട, തീര്‍ത്ഥം വേണ്ട, യോഗം വേണ്ടി, യാഗം വേണ്ട, ജ്ഞാനകഥാലാപം വേണ്ട. ഈ കലികാലത്ത് ഭക്തിയൊന്നു മാത്രം മതി മുക്തി നല്കുവാന്.
സൂത ഉവാച
ഇതി നാരദനിര്‍ണ്ണീതം സ്വമാഹാത്മ്യം നിശമ്യ സാ
സര്‍വ്വാംഗപുഷ്ടി സംയുക്താ നാരദം വാക്യമബ്രവീത്
സൂതന്‍ പറഞ്ഞു : തന്റെ മാഹാത്മ്യം നാരദമുനി ഇപ്രകാരം വര്‍ണ്ണിച്ചതു കേട്ടതിനാല്‍ സര്‍വ്വാംഗങ്ങളിലും പുഷ്ടി കൈവന്ന ഭക്തി അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു.
ഭക്തിരുവാച
അഹോ നാരദ ധന്യോളസി പ്രീതിസ്തേ മയിനിശ്ചലാ
ന കദാചിദ് വിമുഞ്ചാമി ചിത്തേ സ്ഥാസ്യാമിസര്‍വ്വദാ
കൃപാലുനാ ത്വയാ സാധോ മദ്ബാധാ ധ്വംസിതാ ക്ഷണാത്
പുത്രയോശ്ചേതനാ നാസ്തി തതോ ബോധയ ബോധയ
ഭക്തി പറഞ്ഞു: അല്ലയോ നാരദമഹര്‍ഷേ, ധന്യനാണവിടുന്ന.് എന്നില്‍ അചഞ്ചലമായ പ്രീതി ഭവാനു ണ്ടല്ലോ. ഒരിക്കലും വിട്ടുപോകാതെ ഞാന്‍ എന്നെന്നും ഭവാന്റെ ചിത്തത്തില്‍ വസിച്ചുകൊള്ളാം. ഹേ സാധോ, കൃപയോടെ ഭവാന് എന്റെ സങ്കടം ശമിപ്പിച്ചു. എന്നാല്‍ എന്റെ പുത്രന്മാര് ഇപ്പോഴും ബോധരഹിതരായിത്തന്നെ കിടക്കുന്നു. അവരെ ഉണര്‍ത്തിയാലും, ഉണര്‍ത്തിയാലും.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: