അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തിലെ പൂതംകുടി താബോര്‍ മേഖലയില്‍ അനധികൃതമായി നടത്തുന്ന പാറമടകളില്‍ അപകടമരണം നിത്യസംഭവം. എല്ലാ നിയമങ്ങളും കാറ്റില്‍പറത്തിയാണ് ഇവിടെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. പാറമടകളുടെ ആഴം 20 അടിയെന്നത് 200 ഉം 300 ഉം അടിവരെ പാറപൊട്ടിക്കുന്നതിന് ഉഗ്രശേഷിയുള്ള സ്ഫോടനങ്ങള്‍ നടത്തുന്നു. ദൂരപരിധി പാലിക്കാതെയും സുരക്ഷാവേലികള്‍ കെട്ടാതെയുമാണ് പാറമട പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ നാല് അപകടമരണമാണ് ഈ പാറമടകളില്‍ സംഭവിച്ചിട്ടുള്ളത്. വേണ്ടത്ര ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. കഴിഞ്ഞ ദിവസം താബോര്‍ േമഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാറമടയില്‍ ഒരു തൊഴിലാളി അപകടംമൂലം മരിക്കുകയുണ്ടായി.
അനധികൃത പാറമടകളുടെ ലൈസന്‍സുകള്‍ പരിശോധിക്കുകയും കൃത്രിമരേഖകള്‍ ചമച്ച പാറമട ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ലൈസന്‍സില്ലാത്തവ സമഗ്രമായി അന്വേഷിക്കുകയും ചെയ്യാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി മൂക്കന്നൂര്‍ പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്കി. കമ്മറ്റി പ്രസിഡന്റ് എം.ആര്. ദിനേശന്റെ അധ്യക്ഷതയില്‍ അങ്കമാലി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്, വി.ഡി. മുരളീധരന്, ബി.വി. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: