169. സുധാസൃന്ദിവഷട്കാരസ്വരാത്മികാ: അമൃതപ്രവാഹംപോലെ ഉജ്ജീവകമായ വഷട്കാരത്തിന്റെ രൂപത്തില്‍ വര്‍ത്തിക്കുന്നവള്‍. യാഗത്തില്‍ മന്ത്രങ്ങളുടെ അന്ത്യത്തില്‍ ഉച്ചരിക്കുന്ന ഒരു ശബ്ദമാണു ‘വഷട്’. ഹോതാവ് ‘വഷട്’ എന്ന് ഉച്ചരിക്കുമ്പോഴാണ് അധ്വാര്യു ഹവിസ്സ് അഗ്നിയില്‍ അര്‍പ്പിക്കുന്നത്. ഈ ചടങ്ങില്‍ നിന്ന് ‘വഷട്’ എന്നതിനെ ഹവിസ്സര്പ്പിക്കല് എന്ന് അര്‍ത്ഥമുണ്ടായി. ഹവിസ്സര്പ്പിക്കല് യാഗത്തിന്റെ പ്രധാനപ്പെട്ട ചടങ്ങായതുകൊണ്ട് വഷട്കാരത്തിനു യാഗം എന്നും അര്‍ത്ഥമുണ്ടായി. സ്വാഹാ, സ്വധാ, വഷട്, വൗഷട്, ശ്രൗഷട് എന്നിവ അഞ്ചും യാഗത്തില്‍ ദേവന്മാര്ക്കായി ഹവിസ്സര്‍പ്പിക്കുമ്പോള്‍ ഉച്ചരിക്കുന്ന പ്രദാന മന്ത്രഭാഗങ്ങളാണ്.
ഉച്ചരിക്കുമ്പോള്‍ യാഗഫലമാകുന്ന അമൃതപ്രവാഹംകൊണ്ട് ലോകത്തിന് ഉജ്ജീവനമുണ്ടാക്കുന്നവളായി മൂകാംബികാദേവിയെ നാമം സ്തുതിക്കുന്നു. വിഷ്ണുസഹസ്രനാമത്തിലെ മൂന്നാമത്തെ നാമം ‘വഷട്കാരഃ’ എന്നാണ്. ആ നാമത്തിന്റെ വ്യാഖ്യാനം വായിക്കുക.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: