മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കെട്ടിട നികുതി നിര്‍ണ്ണയ പരിഷ്കരണ പ്രവര്‍ത്തി പുരോഗമിക്കുമ്പോള്‍ ഇതനുസരിച്ചുളള നികുതി ബാധ്യത ഉടമകള്‍ക്ക് ഇരട്ട ബാധ്യതയാവുന്നു. 2013-14, 2014-15 സാമ്പത്തിക വര്‍ഷത്തെ നികുതി നിരക്കുകളാണ് പരിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം വരുംമുമ്പെ 2013-14 ലെ കെട്ടിട നികുതി പഴയ നിരക്കനുസരിച്ച് കെട്ടിട ഉടമകള്‍ പഞ്ചായത്തുളില്‍ അടച്ചിരുന്നു. പുതിയ നിരക്കനുസരിച്ച് പഴയ കെട്ടിട നികുതിയുടെ 5ഉം 6ഉം ഇരട്ടി തുകയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
പുതിയ നിരക്കനുസരിച്ചാണ് 2014-15 ലെ കെട്ടിട നികുതികള്‍ ഈടാക്കുന്നത്. ഇതോടൊപ്പം 2013-14ലെ നികുതിക്കു ര്‍ദ്ധനവ് ബാധകമാക്കി ആ വര്‍ഷം അടച്ച പഴയ നിരക്കനുസരിച്ചുളള തുക കഴിച്ച് ബാക്കിയുളള സംഖ്യയും അതിന്റെ പലിശയും സഹിതം അടക്കുവാനാണ് പഞ്ചായത്തുകള്‍ കെട്ടിട ഉടമകള്‍ക്ക് നല്കി കൊണ്ടിരിക്കുന്നത്. നികുതി വര്‍ദ്ധനവിന്റെ ബാധ്യത കൂടാതെ അതിന്റെ പലിശ ഭാരം കൂടെ കെട്ടി ഉടമകള്‍ സഹിക്കേണ്ട സ്ഥിതിയാണുളളത്.
പരാതിയുമായി എത്തുന്നവരോട് പിന്നീട് പരിഹരിക്കാമെന്ന് പറഞ്ഞ് അധികൃതര്‍ മടക്കുകയാണെന്നും പരാതിയുണ്ട്. നികുതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെട്ടിടം അളക്കുന്നതിനും മറ്റും ഈ മേഖലയില്‍ പരിചയ സമ്പത്തില്ലാത്ത താല്കാലിക ജീവനക്കാരെയും കുടുംബശ്രി പ്രവര്‍ത്തകരെയാണ് നിയോഗിച്ചിരുന്നത്. ഇതിലുണ്ടയ അപാകതകള്‍ ഒരേ സമയം ചിലര്‍ക്ക് ഗുണവും മറ്റു ചിലര്‍ക്ക് ദോശകരവുമായിട്ടുണ്ട്.
നികുതി പരിഷ്കരണത്തിന്റെ ഭാഗമായ നേരത്തെ രണ്ടു തവണകളായി കെട്ടിട ഉടമകളില്‍ നന്നും നിശ്ചിത മാതൃകയില്‍ സത്യവാഗ്മൂലങ്ങള് എല്ലാ പഞ്ചായത്തുകളിലും പൂരിപ്പിച്ച് നല്‍കിയിരുന്നു. ഇതില്‍ കെട്ടിട ഉടമകള്‍ സത്യസന്ധമായ വിവരങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇതിന്മേല് തുടര്‍ നടപടികളെടുക്കാതെ പിന്നീട് പരിജ്ഞാനമില്ലാത്ത ജീവനക്കാരെ വിട്ട് കെട്ടിടങ്ങള്‍ അളകകുകയും ഇതേ ജീവനക്കാര്‍ തന്നെ ഡാറ്റാ എന്റി നടതതുകയും ചെയ്തതോടെ കണക്കുകളില്‍ വ്യാപകമായ പിശകുകളാണ് സംഭവിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നത്.
നേരത്തെ ലക്ഷം വീട് പദ്ധതിയിലെ വീടുകള്‍ക്ക് കെട്ടിട നികുതി ബാധ്യതയുണ്ടായിരുന്നില്ല. പുതിയ പരിഷ്കരണ്തോടെ നിലവില്‍ വന്നതോടെ ഇവരും നികുതിയുടെ പരിധിയിലുള്‍പ്പെട്ടിട്ടുണ്ട്. ഡാറ്റാ എന്‍ട്രി നടത്തിയ അപാകത മൂലം പലര്‍ക്കും പരിഷ്കരിച്ച നികുതി അടക്കണമെന്ന നോട്ടീസ് പോലും നല്കാന് കഴിഞ്ഞിട്ടില്ല. ഇത്തരം കെട്ടിട ഉടമകളോട് പിന്നീട് പഞ്ചായത്ത് ഓഫീസില്‍ എത്താന്‍ പറയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: