കൊട്ടാരക്കര: കുളക്കട ഗ്രാമപഞ്ചായത്ത് ഭരണം ആറ് മാസങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫില്‍ നിന്ന് കൂറുമാറി വന്ന സ്വതന്ത്ര അംഗത്തിന്റ പിന്തുണയോടെ സിപിഎമ്മിലെ ഡി.എസ്.സുനില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരെ 10 വോട്ടുകള്‍ക്കാണ് സുനില്‍ പ്രസിഡന്റായത്. കേരളാകോണ്‍ഗ്രസ് (ബി) യിലെ കുളക്കടയില്‍ നിന്നുള്ള അംഗം ഇന്ദു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
നിലവില്‍ 19 അംഗങ്ങളില്‍ എല്‍ഡിഎഫ് 10, യുഡിഎഫ് 9 എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫ് ഭരിച്ച് കൊണ്ടിരുന്ന പഞ്ചായത്തില്‍ ആര്‍എസ്പിയുടെ മുന്നണിമാറ്റത്തോടെ ഒരംഗത്തിന്റ ബലത്തില്‍ ജൂണ്‍ 12ന് എല്‍ഡിഎഫിനെ അവിശ്വാസത്തിലൂടെ യുഡിഎഫ് പുറത്താക്കി ഭരണത്തില്‍ എത്തുകയായിരുന്നു.
അന്നുതന്നെ വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസം നടന്നെങ്കിലും ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് പരാജയപ്പെടുകയും സിപിഐ അംഗം വൈസ് പ്രസിഡന്റായി തുടരുകയും ചെയ്തു. ഇവര്‍ക്കെതിരെ ആറുമാസം പൂര്‍ത്തിയായപ്പോള്‍ യുഡിഎഫുകാര്‍ അവിശ്വാസം കൊണ്ടുവന്നെങ്കിലും യുഡിഎഫ് സ്വതന്ത്രയായ പുത്തൂര്‍ 18-ാം വാര്‍ഡംഗം ആഷ അനില്‍കുമാറിന്റ സി.പി.എമ്മിലെക്ക് കൂറുമാറിയതോടെ വീണ്ടും അവിശ്വാസം പരാജയപെട്ടു.
അന്നു തന്നെ എല്‍ഡിഎഫ് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയും 20ന് ചര്‍ച്ചക്കെടുത്തപ്പോള്‍ യുഡിഎഫ് പരാജയം സമ്മതിച്ച് വോട്ടെടുപ്പ് ബഹിഷ്കരിക്കുയും ചെയ്തു. തുടര്‍ന്നാണ് ഇന്നലെ പുതിയ തിരഞ്ഞെടുപ്പ് നടന്നതും ഡി.എസ്. സുനില്‍ പ്രസിഡന്റായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: