കൊല്ലം: കേരളത്തിലെ വിദ്യാലയങ്ങള്‍ ലഹരിവിമുക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് ഉണര്‍വ് 2015 ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ലഹരിവിമുക്ത പരിപാടിയുടെ ഭാഗമായി 29307 റെയ്ഡുകള്‍ നടത്തി. 6285 കേസുകള്‍ രജിസറ്റര്‍ ചെയ്തു. 6140 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
കോളജുകളും ഹോസ്റ്റലുകളും ഇതിന്റെ ഭാഗമായി പരിശോധിക്കും. യുവതലമുറയെ ഒരു വലിയ വിപത്തില്‍ നിന്നും രക്ഷിക്കുകയെതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രാഷ്ട്രാന്തര മയക്കുമരുന്നു ലോബി കേരളത്തെ നോട്ടമിട്ടിട്ടുണ്ട്.
അവരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ എല്ലാവരും ജാഗ്രത പലിക്കണമെന്നും മന്ത്രി പറഞ്ഞു. ഈ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയാണെും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ പി.കെ.ഗുരുദാസന് എംഎല് എ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.പ്രേമചന്ദ്രന് എംപി, സിറ്റി പോലീസ് കമ്മീഷണര്‍ വി.സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. അസി.കമ്മീഷ്ണര്‍ കെ.ലാല്‍ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുട്ടികളുടെ പ്രധാനമന്ത്രി സായൂജ്യ.എസ്, ഡോ.ജോണ്‍ ഡാനിയേല്‍, സരിത ഗോപകുമാര്‍, പ്രസ്ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍, സെക്രട്ടറി ബിജു പാപ്പച്ചന്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ശ്രീകല, എ.സലാം, അസി.പോലീസ് കമ്മീഷണര്‍ കെ.ആര്.ശിവസുതന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വര്‍ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു.
ഉണര്‍വ് 2015ന്റെ സിഡി പ്രകാശനം എന്‍.കെ.പ്രേമചന്ദ്രന് എംപി മന്ത്രിക്കു നല്കി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: