പാരിപ്പള്ളി: പാരിപ്പള്ളിയില്‍ നിന്നും ആരംഭിച്ച ശ്രീഎമ്മിന്റെ പദയാത്രക്ക് ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് രാജന്കരൂറിന്റെ നേതൃത്വത്തില്‍ ചാത്തന്നൂരില്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തികള്‍ സീകരിക്കാന്‍ എത്തിയിരുന്നു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് മീനാട് ഉണ്ണി, ബാലഗോകുലം ജില്ലാ അധ്യഷന്‍ സജന്‍ലാല്‍, ആര്‍എസ്എസ് കൊട്ടിയം നഗര്‍കാര്യവാഹ് കണ്ണന്, ആര്‍എസ്എസ് വരിഞ്ഞം മണ്ഡല് കാര്യവാഹ് ശ്രീകുമാര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എസ് പ്രശാന്ത്, ബ്രഹ്മകുമാരിസ് ഈശ്വരിയ കേന്ദ്രം, കനിവ് ചാരിറ്റബള്‍ ട്രസ്റ്റ് ഭാരവാഹികളായ സിദ്ധിക്ക് മുസലിയാര്‍, രാജു മീനാട്, ചാത്തന്നൂര്‍ രാജീവ്, സുഭാഷ്, കരുണ അനാഥാലയത്തിലെ സിസ്റ്റര്‍ ദീപ്തി, സ്നേഹാലയം അനാഥാലയത്തിലെ സിസ്റ്റര്‍ ഫേബാ, പാരിപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് കബീര്‍ തുടങ്ങി നിരവധി പേര് ചാത്തന്നൂരില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
മൈലക്കാട്: ബിജെപി ജില്ലാസെക്രട്ടറി ബി.ഐ.ശ്രീനാഗേഷിന്റെ നേതൃത്വത്തില്‍ മൈലക്കാട് സ്വീകരണം നല്കി. മുതിര്‍ന്ന ബിജെപി നേതാവ് ഗോപാലകൃഷ്ണപിള്ള, മണ്ഡലം ട്രഷറര്‍ മുരളി മൈലക്കാട് എന്നിവരുടെ നേതൃത്വത്തില്‍ സീകരണം നല്കി.
കൊട്ടിയത്ത് ആര്‍എസ്എസ് നഗര്‍ കാര്യവാഹ് കണ്ണന്, ശാരീരിക് ശിക്ഷന്‍ പ്രമുഖ് യു.ജയന്, സേവാപ്രമുഖ് ജി.ലാലു, ബാലഗോകുലം നഗര്കാര്യദര്ശി എസ്.സുനിത്ദാസ്, മണ്ഡല് കാര്യവാഹ് അയ്യപ്പന്, വിഷ്ണു, ബിഎംഎസ് കണ് വീനര് വിനോദ്, ബോസ്, ബൈജു, അനി, പ്രദീപ്, സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി .
കൊട്ടിയം: കൊട്ടിയം കിംസ് ആശുപത്രിയിലെ സ്റ്റാഫുകളുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തില്‍ സീകരണം നല്കി. കൊട്ടിയം നഗരത്തില്‍ ബിഎംഎസിന്റെ നേത്രത്വത്തില്‍ ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും സ്വീകരണം നല്കി. ബിഎംഎസ് മേഖലാ സെക്രട്ടറി ചാത്തന്നൂര്‍ വിനോദിന്റെ നേത്രത്വത്തിലായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: