കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെ വിപണിയിലെത്തുന്ന പായ്ക്കറ്റ് വെളിച്ചെണ്ണകളില്‍ ഭൂരിഭാഗവും വിഷാംശം കലര്‍ന്നതാണെന്ന് ആരോപണം. ആകര്‍ഷകമായ പായ്ക്കറ്റുകളില്‍ ലഭ്യമാകുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥമായ പാരഫിന്‍ ഓയില്‍, പാം കര്‍ണല്‍ ഓയില്‍ എന്നിവ കലര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
വെളിച്ചെണ്ണ കേടാകാതിരിക്കുന്നതിനും മണവും നിറവും ലഭിക്കുന്നതിനുമായി ചേര്‍ക്കുന്ന അസംസ്കൃത വസ്തുക്കള്‍ വെളിച്ചെണ്ണയെ വിഷമയമാക്കുന്നു. ഇത്തരം എണ്ണകളുടെ ഉപയോഗം മാരകമായ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും.
മലയാളികളുടെ ഉപയോഗത്തിന് ആവശ്യമായ തോതില്‍ വെളിച്ചെണ്ണ ഉല്പ്പാദിപ്പിക്കാല് സാധിക്കാതെ വന്നതോടെ ദിനംപ്രതി 350- 400 മെട്രിക് ടണ്‍ എണ്ണയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നത്.
നിലവില്‍ കൊപ്രയുടെ വിലയും ഉല്പാദനചെലവും പരിഗണിച്ചാല്‍ ഒരു കിലോഗ്രാം വെളിച്ചെണ്ണയ്ക്ക് 140 രൂപയോളം വില വരും. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വെളിച്ചെണ്ണ എന്ന പേരിലെത്തുന്ന വ്യാജ എണ്ണകള്‍ 90 മുതല്‍ 110 രൂപ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: