ന്യൂദല്‍ഹി : തെരഞ്ഞെടുപ്പു കമ്മീഷന്റെ നേ#ൃത്വത്തില്‍ അഞ്ചാമത് ദേശീയ വോട്ടര്ദിനാചരണം ജനുവരി 25ന്. ഈസി രജിസ്ട്രേഷന്, ഈസി കറക്ഷന് എന്നാണ് ഈ വര്‍ഷത്തെ വോട്ടര്‍ ദിനാചരണത്തിന് പേര് നല്‍കിയിരിക്കുന്നത്. ന്യൂദല്ഹിയില്വെച്ചു നടക്കുന്ന ചടങ്ങില്‍ മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം അദ്ധ്യക്ഷത വഹിക്കും.
ഇതിനോടനുബന്ധിച്ച് സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തുന്ന സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ചടങ്ങില്‍ പുരസ്കാരം നല്‍കും. ഇതുകൂടാതെ തെരഞ്ഞെടുക്കപ്പെട്ട മീഡിയ ഹൗസുകള്‍ക്കും സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ക്കും പുരസ്കാരം നല്‍കുന്നുണ്ട്.
രാജ്യത്തെ ജനാധിപത്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ ജനങ്ങളെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആഹ്വാനം നല്‍കുന്നതിനായാണ് വോട്ടര്‍ ദിനം ആചരിച്ചുവരുന്നത്. 2011ലാണ് ഇതിനു തുടക്കം കുറിച്ചത്. 1950 ജനുവരി 25നാണ് കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന് രൂപീകൃതമായത്. ഇതിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്രം വോട്ടര്ദിനം ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: