ബാലോവാച
അഹം ഭക്തിരിതി ഖ്യാതാ ഇമൗ മേ തനയൗ മതൗ
ജ്ഞാനവൈരാഗ്യനാമാനൗ കാലയോഗേന ജര്ജ്ജരൗ
ഗംഗാദ്യാഃ സരിതശ്ചേമാ മത്സേവാര്ത്ഥം സമാഗതാഃ
തഥാപി ന ച മേ ശ്രേയഃ സേവിതായാ സുരൈരപിഃ
ഇദാനീം ശൃണുമദ്വാര്ത്താം സചിത്തസ്ത്വം തപോധന
വാര്‍ത്താ മേ വിതതാപ്യസ്തി താം ശ്രുത്വാ സുഖമാവഹ
ഉത്പന്നാ ദ്രവിഡേ സാഹം വൃദ്ധിം കര്ണ്ണാടകേ ഗതാ
ക്വചിത് ക്വചി•ഹാരാഷ്ട്രേ ഗുര്ജ്ജരേ ജീര്‍ണ്ണതാം ഗതാ
തത്ര ഘോര കലേര്‍ യോഗാത് പാഖണ്ഡൈഃ ഖണ്ഡിതാംഗകാ
ദുര്ബ്ബലാഹം ചിരം യാതാ പുത്രാഭ്യാം സഹ മന്ദതാം
യുവതി പറഞ്ഞു : എന്റെ നാമധേയം ഭക്തിയെന്നാണ്. ഇവര്‍ രണ്ടുപേരും എന്റെ മക്കളാണ്. ജ്ഞാനം വൈരാഗ്യം എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇവര്‍ കാലയോഗത്താല്‍ വൃദ്ധന്മാരായിത്തീര്ന്നിരിക്കുന്നു. എന്നെ സേവിക്കുന്ന ഈ സ്ത്രീജനങ്ങള്‍ ഗംഗ മുതലായ നദികളാണ്. എങ്കിലും ദേവന്മാര് കൂടി പരിചരിച്ചാലും എനിക്ക് നന്മയുണ്ടാകുന്നതല്ല. അല്ലയോ തപോധനാ ഞാന്‍ പറയുന്നതു കേട്ടാലും. അങ്ങ് പരമ ദയാലുവാണല്ലോ. എന്റെ വൃത്താന്തം വിസ്തരിച്ചു പറയാം. അങ്ങൊരു നിവൃത്തിമാര്‍ഗ്ഗം ഉണ്ടാക്കിത്തരണം. ഞാന്‍ ദ്രാവിഡദേശത്തു ജനിച്ചു.കര്‍ണ്ണാടകത്തില്‍ വളര്‍ന്നു.മഹാരാഷ്ട്രയില്‍ ചിലയിടങ്ങളില്‍ വസിച്ചു. ഗുര്ജ്ജരത്തില് വെച്ചു കിഴവിയായി. അവിടെ വച്ച് കലിയോഗത്താല് പാഖണ്ഡന്മാര് എന്നെ മുറിവേല്‍പ്പിച്ചു. ദുര്‍ബ്ബലയാക്കി. അവിടെനിന്നും പുത്രരോടൊത്തു ഞാന്‍ വൃന്ദാവനത്തിലെത്തി.
വൃന്ദാവനം പുനഃ പ്രാപ്യ നവീനേവ സുരൂപിണീ
ജാതാഹം യുവതീ സമ്യക് പ്രേഷ്ഠരൂപാ തു സാമ്പ്രതം
ഇമൗ തു ശയിതാവത്ര സുതൗ മേക്ലിശ്യതഃ ശ്രമാത്
ഇദം സ്ഥാനം പരിത്യജ്യ വിദേശം ഗമ്യതേ മയാ
ജരഠത്വം സമായാതൗ തേന ദുഃഖേന ദുഃഖിതോ
സാഹം തു തരുണീ കസ്മാത് സുതൗ വൃദ്ധാവിമൗ കുതഃ
ത്രയാണാം സഹചാരിത്വാദ് വൈപരീത്യം കുതഃ സ്ഥിതം
ഘടതേ ജഠരാ മാതാ തരുണൗ തനയാവിതി
അതഃ ശോചാമി ചാത്മാനം വിസ്മയാവിഷ്ട മാനസാ
വദ യോഗനിധേ ധീമന്‍ കാരണം ചാത്ര കിം ഭവേത്
വൃന്ദാവനത്തിലെത്തിയതോടെ ഞാന്‍ വീണ്ടും പുതിയ സുന്ദര രൂപത്തിലായി. തരുണീരൂപം എനിക്കു തിരിച്ചുകിട്ടി. എന്നാല്‍ എന്റെ പുത്രന്മാര് പഴയതുപോലെ വൃദ്ധരായി തളര്‍ന്നുകിടന്ന് കഷ്ടപ്പെടുന്നു. എനിക്ക് ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്കു പോകേണ്ടിയിരിക്കുന്നു. പുത്രന്മാരുടെ വാര്‍ദ്ധക്യാവസ്ഥയില്‍ ഞാന്‍ ദുഃഖിതയാണ്. എങ്ങനെ ഞാന്‍ മാത്രം യുവതിയായി ? ഇവരെന്തുകൊണ്ട് വൃദ്ധരായിത്തുടരുന്നു? ഞങ്ങള്‍ ഒരുമിച്ചു യാത്രചെയ്യവേ ഇപ്രകാരം വന്നതെന്തുകൊണ്ടാണ് ? അമ്മ വൃദ്ധ; മക്കള്‍ യുവാക്കള്‍ എന്നതാണല്ലോ ശരിയായ കാര്യം.അതിനാല്‍ ഞാന്‍ അതിയായി വ്യസനിക്കുന്നു.അത്ഭുതം കൊള്ളുന്നു. അല്ലയോ യോഗനിധേ, പറഞ്ഞാലും. എന്താണിങ്ങനെ വരാന്‍ കാരണം ?
നാരദ ഉവാച
ജ്ഞാനേനാത്മനി പശ്യാമി സര്വ്വമേതത്തവാനഘേ
ന വിഷാദസ്ത്വയാ കാര്യോ ഹരിഃ ശം തേ കരിഷ്യതി
ഭക്തിയുടെ ചോദ്യം കേട്ട് നാരദമഹര്‍ഷി പറഞ്ഞു- അല്ലയോ അനഘേ, ഇതെല്ലാം ഞാന്‍ ജ്ഞാനദൃഷ്ടിയാല്‍ കാണുന്നുണ്ട്. വിഷമിക്കേണ്ട. ഭവതിക്ക് ഭഗവാന് ശ്രീഹരി മംഗളം വരുത്തുന്നതാണ്.
സൂത ഉവാച
ക്ഷണമാത്രേണ തജ്ജ്ഞാത്വാ വാക്യമൂചേ മുനീശ്വരഃ
സൂതന്‍ പറഞ്ഞു : നാരദ മഹര്‍ഷി ക്ഷണനേരം കൊണ്ട് എല്ലാം അറിഞ്ഞശേഷം ഇപ്രകാരം പറഞ്ഞു.
നാരദ ഉവാച
ശൃണുഷ്വാവഹിതാ ബാലേ
ജനാ ആദ്യാസുരായന്തേ ശാഠ്യദുഷ്ക്കര്മ്മകാരിണഃ
ഇഹ സന്തോ വിഷീദന്തി പ്രഹൃഷ്യന്തി ഹ്യസാധവഃ
ധത്തേ ധൈര്യം തു യോ ധീമാന്‍ സ ധീരഃ പണ്ഡിതോളഥവാ
അസ്പൃശ്യാനവലോക്യേയം ശേഷഭാരകരീ ധരാ
വര്‍ഷേ വര്‍ഷേ ക്രമാജ്ജാതാ മംഗളം നാപി ദൃശ്യതേ
ന ത്വാമപി സുതൈഃ സാകം കോളപി പശ്യതി സാമ്പ്രതം
ഉപേക്ഷിതാനുരാഗാന്ധൈര്ജ്ജര്ജ്ജരത്വേനസംസ്ഥിതാ
വൃന്ദാവനസ്യ സംയോഗാത് പുനസ്ത്വം തരുണീ നവാ
ധന്യം വൃന്ദാവനം തേന ഭക്തിര്നൃത്യതി യത്ര ച
അത്രേമൗ ഗ്രാഹകാഭാവാന്ന ജരാമപി മുഞ്ചതഃ
കിഞ്ചിദാത്മസുഖേനേഹ പ്രസുപ്തിര്മ്മന്യതേളനയോഃ
നാരദമുനി പറഞ്ഞു : ബാലേ, ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. ദാരുണമായ കലിയുഗമാണിത്. അത് സദാചാരത്തേയും യോഗമാര്ഗ്ഗത്തേയും തപസ്സിനേയും ശോഷിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ ദുഷ്ക്കര്‍മ്മങ്ങളും ശാഠ്യവും മൂലം അസുരന്മായിരിക്കുന്നു. ഇക്കാലത്ത് സജ്ജനങ്ങള്‍ക്കു എല്ലായ്പ്പോഴും സന്താപവുംദുര്ജ്ജനങ്ങള്ക്കു സന്തോഷവുമാണ്. യാതൊന്നും കൂസാത്തവനാണ് ഇന്നത്തെ പണ്ഡിതന്. തൊട്ടുകൂടാനാവാത്തതും കണ്ടുകൂടാനാവാത്തതുമായി ഈ ഭൂമി ഓരോ വര്‍ഷവും കഴിയുംതോറും മാറിക്കൊണ്ടിരിക്കുന്നു.
നന്മ ഒരു ദിക്കിലും കാണാനില്ല. ഭവതിയേയോ പുത്രന്മാരേയോ ഇന്ന് ആരും തിരിഞ്ഞു നോക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. അനുരാഗാദി ദോഷങ്ങളാല് ജീര്ണ്ണയായി വൃദ്ധയായ ഭവതി വൃന്ദാവനത്തിലെത്തിയതുകൊണ്ടു മാത്രമാണ് യുവതിയായി വീണ്ടും മാറിയത്. ഭക്തി സദാ നൃത്തം വെയ്ക്കുന്ന ഈ വൃന്ദാവനം ധന്യമത്രേ. ഏറ്റെടുക്കുവാന്‍ ആരുമില്ലാത്തതിനാലാണു ഭവതിയുടെ പുത്രന്മാരായ ജ്ഞാനവൈരാഗ്യങ്ങള്‍ വാര്‍ദ്ധക്യം നീങ്ങാതെ ഇപ്രകാരം തുടരുന്നത്. ഇവിടെ, ഈ വൃന്ദാവനത്തില്‍ അവര്‍ അല്പം ആത്മസുഖത്തോടെ നിദ്രയിലാണ്ടുപോയതായിരിക്കാം.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: