167. സ്വാഹാഃ – സ്വാഹാ ദേവിയായി രൂപം പൂണ്ടവള്‍. സ്വാഹാ, സ്വധാ എന്ന രണ്ടു ശബ്ദങ്ങള്‍ ദേവന്മാരെ ഉദ്ദേശിച്ചും പിതൃക്കളെ ഉദ്ദേശിച്ചുമുള്ള ഉപഹാരാര്പ്പണത്തിന് ഉപയോഗിക്കുന്നു. ഹോമം നടത്തുമ്പോള്‍ ഹവിസ്സര്‍പ്പിക്കുന്ന മന്ത്രത്തിനു മുന്നില്‍ ”ഓം” എന്നും മന്ത്രത്തെത്തുടര്ന്ന് ‘സ്വാഹാ’ എന്നും ഉച്ചരിക്കുന്നു.
‘സ്വാഹാ’ എന്ന ശബ്ദം ദേവകളെ ആഹ്വാനം ചെയ്യുന്ന മന്ത്രവുമാണ്. സ്വാഹാ എന്ന ശബ്ദത്തിന്റെ ഉച്ചാരണംകൊണ്ടു ദേവസമൂഹവും സാധാശബ്ദത്തിന്റെ ഉച്ചാരണംകൊണ്ട് പിതൃക്കളും തൃപ്തിപ്പെടുമെന്ന് ദേവീമാഹാത്മം.
”യസ്യാ സമസ്തസുരതാ സമുദീരണേ
തൃപ്തിം പ്രയാതി സകലേഷു മുഖേപ്പു ദേവി
സ്വാഹാf സി വൈ പിതൃഗണസ്യ ച തൃപ്തിഹേതു-
രുച്ചാര്യസേ ത്വമത ഏവ ജനൈഃ സ്വധാ ച”
(അല്ലയോ ദേവീ, എല്ലാ യാഗങ്ങളിലും ഏതൊരു മന്ത്രത്തിന്റേ ഉച്ചാരണത്താല്‍ സമസ്തദേവന്മാരും തൃപ്തിയെ പ്രാപിക്കുന്നുവോ ആ പ്രസിദ്ധയായ സ്വാഹ നിന്തിരുവടിയാകുന്നു. പിതൃക്കള്‍ക്കു തൃപ്തി കാരണവും നിന്തിരുവടിതന്നെ. പിതൃകര്‍മ്മങ്ങളില്‍ ജനങ്ങള്‍ നിന്തുരവടിയെ ‘സ്വധാ’എന്ന് ഉച്ചരിക്കുന്നു. ദേവീമാഹാത്മ്യം 4-7)
ലളിതോപാഖ്യാനത്തിലുള്ള ലളിതാസ്തവരാജസ്തോത്രത്തില് സ്വാഹാ, സ്വധാ എന്നീ ദേവിമൂര്ത്തികള് ദേവിയുടെ ലോകോജ്ജീവനകാരകങ്ങളായ സ്തനങ്ങളാണെന്നു വിവരിച്ചിരിക്കുന്നു.
”സ്തനൗ സ്വാഹാ സ്വധാകാരൗ ലോകോജ്ജീവനക്കാരകൗ” ദേവന്മാരെയും പിതൃക്കളെയും പ്രീതിപ്പെടുത്താന്‍ നടത്തുന്ന യജ്ഞങ്ങളിലൂടെ ലോകത്തിന് ഉജ്ജീവനം നല്കുന്നതിനാല് സ്തനങ്ങള്‍ എന്ന പ്രയോഗം. സ്വാഹാ ദേവിയെ അഗ്നിയുടെ പത്നിയായി പുരാണങ്ങള്‍ അവതരിപ്പിക്കുന്നു. ശിവന്റെ പത്നിയും സ്കന്ദന്റെ മാതാവുമെന്നു ലിംഗപുരാണം. ദക്ഷപ്രജാപതിയുടെയും പ്രസൂതിയുടെയും പുത്രിയാണു സ്വാഹാദേവി എന്നും പുരാണങ്ങള്‍.
മൂകാംബികാദേവിയുടെ ഒരു മൂര്‍ത്തിയായി സ്വാഹാദേവിയെ ”സതനൗ സ്വാഹാ സ്വധാകാരൗ ലോകോജ്ജീവനക്കാരകൗ” ദേവന്മാരെയും പിതൃക്കളെയും പ്രീതിപ്പെടുത്താന്‍ നടത്തുന്ന യജ്ഞങ്ങളിലൂടെ ലോകത്തിന് ഉജ്ജീവനം നല്കുന്നതിനാല് സ്തനങ്ങള്‍ എന്നപ്രയോഗം. സ്വാഹാ ദേവിയെ അഗ്നിയുടെ പത്നിയായി പുരാണങ്ങള്‍ അവതരിപ്പിക്കുന്നു. ശിവന്റെ പത്നിയും സ്കന്ദന്റെ മാതാവുമെന്നു ലിംഗപുരാണം. ദക്ഷപ്രജാപതിയുടെയും പ്രസൂതിയുടെയും പുത്രിയാണു സ്വാഹാദേവി എന്നും പുരാണങ്ങള്‍. മൂകാംബികാ ദേവിയുടെ ഒരു മൂര്‍ത്തിയായി സ്വാഹാദേവിയെ ഈ സ്തോത്രം സ്തുതിക്കുന്നു.
168. സ്വധാഃ – സ്വധാദേവിയായി രൂപം പൂണ്ടവള്‍. ദേവകളെ പോഷിപ്പിക്കാന്‍ സ്വാഹാദേവിയായി രൂപം ധരിച്ച മഹാദേവി പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ സ്വാധാദേവിയായി. സ്വാഹാ, സ്വധാ എന്നീ രണ്ടു ദേവിമാരെയും ഒരുമിച്ചാണു സാധാരണയായി പരാമര്‍ശിക്കാറുള്ളത്. സ്വാഹാ സ്വധാ മതിര്മേധാ ശ്രുതിഃ സ്മൃതിരനുത്തമാ” എന്നു ലളിതാസഹസ്രനാമസ്തോത്രം(ശ്ലോകം. 110) ത്വം സ്വാഹാ ത്വം സ്വാധാ ത്വം ഹി വഷട്കാര സ്വരാത്മികാ” എന്നു ദേവീമാഹാത്മ്യം (1-55).
സ്വാഹാദേവിയും സ്വധാദേവിയും ഷോഡശമാതാക്കളുടെ കൂട്ടത്തില്‍പെടുന്നു.
(ഗൗരി, പദ്മ, ശൂചി, മേധ, സാവിത്രി, വിജയ, ജയ, ദേവസേന, സ്വധ, സ്വാഹാ, മാതാ, ലോകമാതാ, ശാന്തി, പുഷ്ടി, ധൃതി, തുഷ്ടി എന്നിവരാണു പതിനാറു മാതാക്കള്‍)ശുദ്ധപ്രകൃതിയുടെ അംശംകൊണ്ട് ബ്രഹ്മാവ് സ്വധാദേവിയെ സൃഷ്ടിച്ചു എന്ന് ദേവീഭാഗവതം. സ്വധാദേവിയെ പിതൃക്കള്‍ക്കു ഭാര്യായി കൊടുത്തു എന്നും പിതൃക്കള്‍ക്കു സ്വധയില്‍ രണ്ടു പുത്രിമാരുണ്ടായി എന്നും കഥയുണ്ട്. പിതൃക്കള്‍ക്കായി അര്‍പ്പിക്കുന്നതെല്ലാം സ്വധാദേവി മുഖാന്തരമാകണമെന്ന വ്യവസ്ഥ ബ്രഹ്മാവുതന്നെ ഉണ്ടാക്കിയതാണ്. (സ്വാഹാ, സ്വധാ എന്നീ നാമങ്ങളുടെ വ്യാഖ്യാനം ചേര്‍ത്തു വായിക്കുക)
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: