ഈ ദേവലോകം ആത്മാക്കളിലാണെന്നും ബോധ്യമാക്കാന്‍ അവതാരകര്‍മ്മം തുടരുകയാണ്. അറിയേണ്ടതറിയിക്കുവാന് അറിവായിട്ടവതരിക്കുന്ന മനുഷ്യന്റെ പേരാണ് അവതാരം. ആകയാല്‍ അവതാരത്തിനു മരണമോ മാറ്റമോ ഇല്ല.
ഇപ്രകാരം നിത്യസത്യസ്വരൂപനായ സച്ചിതാനന്ദരൂപത്തെ ചിത്തത്തില്‍ തെളിഞ്ഞു കണ്ടാലുണ്ടാകുന്ന അനുഭവസൂഖത്തെ വര്ണിക്കുന്നതാകുന്നു നാമസങ്കീര്‍ത്തനം. അപ്പോള്‍ തത്ത്വചിന്തകന്മാരുടെ തത്ത്വരൂപമാണ് സദ്ഗുരുരൂപമെന്നു ബോധ്യപ്പെടുന്നു. തന്നെ വര്‍ണ്ണിക്കുന്ന മഹനീയ തത്ത്വങ്ങളെല്ലാം ഗുരുനാമം തന്നെയാകുന്നു.
ഈ ഗുരുനാമമല്ലാതെ ഒരു നാമം ശാന്തിക്കു ലോകത്തിലില്ല. ഗുരു കലിയുഗത്തിലെ നരന്മാരുടെ നരകത്തെ നീക്കി സ്വര്‍ഗ്ഗമാക്കിത്തീര്‍ക്കുവാന്‍ അവതരിച്ചു വാഴുന്നു. അതാണു ശുഭാനന്ദഗുരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: