മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി. രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ ഇറ്റലിയുടെ ആന്ദ്രേ സെപിയോട് തോറ്റ് പുറത്തായി. 11 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഫെഡററുടെ ആദ്യത്തെ തോല്‍വിയാണിത്.
സ്കോര്‍ 6-4, 7-6, 4-6, 7-6.
2001ന് ശേഷം ഫെഡറര്‍ ആദ്യമായാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ പുറത്താകുന്നത്.
അതേസമയം വനിതാ സിംഗിള്‍സില്‍ റൊമാനിയന്‍ താരം സിമോണ ഹാലപ്പ് നാലാം റൗണ്ടില്‍ കടന്നു.
ബഥേനി മറ്റക്ക്-സാന്സിനെ പരാജയപ്പെടുത്തിയാണ് സിമോണ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചത്.
സ്കോര്‍: 6-4, 7-5.
ബെല്‍ജിയം താരം യനിന വിക്ക്മെയറാണ് നാലാം റൗണ്ടിലെ സിമോണയുടെ എതിരാളി. ഇറ്റലിയുടെ സാറ ഇറാനിയെ പരാജയപ്പെടുത്തിയാണ് യനിന നാലാം റൗണ്ട് ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: