മുംബൈ: എന്‍സിഡിസിയുമായി സഹകാര്ഭാരതിയെ ബന്ധപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് കേന്ദ്ര കൃഷി സഹകരണ മന്ത്രി രാധാമോഹന്‍സിങ് പറഞ്ഞു. മുംബൈ ഉപ്തം നഗറില്‍ നടന്ന സഹകാര്‍ഭാരതി ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമം പുനപരിശോധിക്കാന്‍ അടുത്ത പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കുമെന്നും രാധാ മോഹന്‍ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ ഹരിബാബു ബാഡ്ഗെയുടെ അദ്ധ്യക്ഷതിയില്‍ നടന്ന സമ്മേളനത്തില്‍ എന്‍സിഡിഎഫ്ഐ ചെയര്മാന് സുബാഷ് മാഡ്ഗെ, സതീഷ് മറാത്തെ, കൊങ്കോടി പത്മനാഭ തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തില്‍ നിന്നും സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍. സദാനന്ദന്, ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന്, സംഘനാസെക്രട്ടറി കെ. ആര്. കണ്ണന്, യു. കൈലാസ്മണി, അഡ്വ. കെ. കരുണാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: