കന്യാകുമാരി: അനുവാദമില്ലാതെ സമുദ്രാതിര്‍ത്തി കടന്നെന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് നാവികസേന അറസ്റ്റുചെയ്ത 26 ഭാരത മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുന്നത് വ്യാഴാഴ്ചത്തേയ്ക്കുമാറ്റി. നേരത്തെ ഇവരെ തിങ്കളാഴ്ച വിട്ടയയ്ക്കുമെന്നാണ് ബംഗ്ലാദേശ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.
എന്നാല്‍ വിടുതലിനായി ഇവരെ ബെഹെര്ഗത് കോടതിയില്‍ എത്തിച്ചെങ്കിലും ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് തമിഴ്നാട് ഡവലപ്മെന്റ് ട്രസ്റ്റ് പി. ജസ്റ്റിന് ആന്റണി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയശേഷം അന്നുതന്നെ തൊഴിലാളികളെ വിട്ടയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: