157. ശ്രീംകാരബീജമന്ത്രാഢ്യാഃ – ശ്രീകാരം എന്ന ബീജമന്ത്രം കൊണ്ടു ശ്രേഷ്ഠയായവള്‍. ശ്രീം മഹാലക്ഷ്മീ ബീജമന്ത്രമാണ്. മൂകാംബികാദേവി മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മഹാകാളിയുടെയും ഏകീഭവിച്ച . ലക്ഷ്മീ ബീജമന്ത്രം മൂകാംബികാദേവിയുടെ ബീജമന്ത്രമാണെന്നു പറയാം.
158. ശ്രീശിവാരാധിതാഃ – ശ്രീ ശിവനാല്‍ ആരാധിക്കപ്പെട്ടവള്‍. ശിവപാര്‍വതിമാര്‍ പരസ്പരം തപസ്സുചെയ്തു പരസ്പരം നേടിയവരാണ്. ശിവന് തപസ്സുചെയ്തു ദേവിയെ നേടി. ദേവി തപസ്സുചെയ്ത് ശിവനെയും ശിവന് ദേവിയെ ആരാധിച്ച് പ്രീതിപ്പെടുത്തി തന്റെ പത്നിയാക്കിയ കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ശ്രീ എന്ന പദത്തിന് ഐശ്വര്യമെന്നും ശിവശബ്ദത്തിനു മംഗളമെന്നും അര്‍ത്ഥം. ഐശ്വര്യത്തിനും മംഗത്തിനും വേണ്ടി ഭക്തരാല്‍ ആരാധിക്കപ്പെടുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.
159. ശ്രുതിഃ – വേദം രൂപമായവള്‍. വേദസ്വരൂപിണി. ശ്രുതി എന്ന പദത്തിന് കീര്‍ത്തി എന്നും അര്‍ത്ഥമുണ്ട്. ലബ്ധകീര്ത്തി എന്ന 142-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞതുപോലെ ദേവി ബാലഗോപവിദിതയാണ്. തന്റെ ഭക്തര്‍ക്കു കീര്‍ത്തി നല്കുന്നവള് എന്നു വ്യാഖ്യാനിക്കാം.
22-ാം ശ്ലോകത്തിന്റെ രണ്ടാമത്തെ വരിമുതല്‍ 38-ാം ശ്ലോകത്തിന്റെ ആദ്യത്തെ വരിവരെയുള്ള 32 വരികളില്‍ ഓരോന്നും ഷോഡശിയായ ശ്രീവിദ്യാമന്ത്രത്തിന്റെ ഓരോ അക്ഷരംകൊണ്ട് ആരംഭിക്കുന്നു. ഈ 32 വരികളില്‍ ശ്രീവിദ്യാ ഷോഡശീമന്ത്രം പ്രത്യക്ഷമായി രണ്ടുതവണ ആവര്‍ത്തിക്കുന്നു.
മന്ത്രാക്ഷരങ്ങള്‍ പലതരത്തില്‍ കലര്‍ന്ന് അനേകംതവണ മന്ത്രം ഈ വരികളില്‍ വരുന്നുണ്ട്. ഈ വരികള്‍ ഒരു പ്രതേ്യക സ്തോത്രമായി താല്പര്യമുള്ളവര്ക്ക് ജപിക്കാം. ദേവിയെ ഗുരുവായി സങ്കല്പിച്ചുകൊണ്ട് ഈ ശ്ലോകങ്ങള്‍ ജപിച്ചാല്‍ ശ്രീവിദ്യാമന്ത്രസാധന ചെയ്ത ഫലം കിട്ടും.
….തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: