തിരുവല്ല: ഇടതുമുന്നണി ഭരിക്കുന്ന 3118-ാം നമ്പര്‍ മുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കി ലെ പ്യൂണ്‍ നിയമനത്തില്‍ അ ഴിമതിയെന്ന് ആക്ഷേപം. ഒഴിവുള്ള പ്യൂണ്‍ തസ്തികയിലേ ക്ക് ബാങ്ക് അപേക്ഷ ക്ഷണിച്ചെങ്കിലും അപേക്ഷയുമായി എത്തിയ ഉദ്യോഗാര്‍ത്ഥികളി ല്‍നിന്നും അപേക്ഷ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 19ന് ദേശാഭിമാനിയി ലും കേരളഭൂഷണം പത്രത്തിലുമാണ് പ്യൂണ്‍ തസ്തികയില്‍ ഒഴിവുണ്ടെന്ന പരസ്യം പ്രസിദ്ധീകരിച്ചത്.
സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും പത്തനംതിട്ട ജില്ലാ സഹകരണ ബാ ങ്കിന്റെ തിരുവല്ല ശാഖയില്‍ മാ റാവുന്ന 300 രൂപയുടെ ഡിഡി യും സഹിതം ഡിസംബര്‍ 5ന് നാലുമണിക്ക് മുമ്പായി സെക്രട്ടറിക്ക് സമര്‍പ്പിക്കണം എന്നായിരുന്നു പരസ്യത്തില്‍ പ്രസിദ്ധീകരിച്ചത്. പട്ടികജാതി വിഭാഗത്തില്‍ പെട്ട ഉദ്യാഗാര്‍ത്ഥികള്‍ക്ക് 300 രൂപക്ക് പകരം 150 രൂപയുടെ ഡിഡി മതിയെന്നും അറിയിപ്പിലുണ്ട്.
എന്നാല്‍ പരസ്യത്തില്‍ പറയുന്ന രേഖകള്‍ സഹിതം അപേക്ഷയുമായി ബാങ്കില്‍ എത്തിയ ഉദ്യോഗാര് ത്ഥികളോട് പലകാരണങ്ങള്‍ പറഞ്ഞ് അപേക്ഷ വാങ്ങാതെ തിരിച്ചയതച്ചതായാണ് ആ ക്ഷേപം. സെക്രട്ടറി സ്ഥലത്തില്ലെന്ന പേരിലാണ് അപേക്ഷകരെ പലരെയും തിരിച്ചയച്ചത്. ഇവിടെ നിലവിലുണ്ടായിരുന്ന സെക്രട്ടറി വിരമിച്ചിട്ട് ഏ താണ്ട് നാലുമാസം കഴിഞ്ഞു.
ബാങ്കിലെ മറ്റൊരു ക്ലറിക്കല്‍ സ്റ്റാഫിനാണ് ഇപ്പോള്‍ സെക്രട്ടറിയുടെ അധികചുമതല നല് കിയിരിക്കുന്നത്. ഇവര്‍ താത് ക്കാലിക ജീവനക്കാരിയും ബാ ങ്ക് ഭരണസമിതിയില്‍ പെട്ട ഒരു അംഗത്തിന്റെ ഭാര്യയുമാണ്. ഇ വര് എപ്പോഴും ബാങ്കില്‍ ഉണ്ടെങ്കിലും സെക്രട്ടറി സ്ഥലത്തില്ലെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് തിരിച്ചയയ്ക്കുകയാണ് പതിവ്. ഇവിടെ താത്ക്കാലികമായി നിലവില്‍ ജോലി ചെയ്യുന്ന ഭരണസമിതി അംഗത്തിന്റെ ഭാര്യയെ സ്ഥിരപ്പെടുത്തുവാനാണ് ഉദ്യോഗാര് ത്ഥികളില് നിന്നും അപേക്ഷ സ്വീകരിക്കാതിരിക്കുന്നത് എ ന്നാണ് ആക്ഷേപം.
നിയമാനുസൃതമായ നടപടിക ള്‍ പൂര്‍ത്തിയാക്കി ബാങ്ക് നിയ മനം നടത്തിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. ആകെ രണ്ട് അപേക്ഷമാത്രമാണ് ലഭിച്ചതെന്നും ഈ അപേക്ഷകരെ പങ്കെടുപ്പിച്ച് പുറത്തുള്ള ഏജ ന് സിയെക്കൊണ്ട് പരീക്ഷ ന ടത്തിയതായും അധികൃതര്‍ പറഞ്ഞു. പരീക്ഷയില്‍ പ ങ്കെടുത്ത ഉദ്യോഗാര്‍ത്ഥിക ളെ ബാങ്ക് ഭരണസമിതി ഇ ന്റര്‍വ്യൂ നടത്തിയതിനുശേ ഷം മാത്രമാണ് നിയമനം ന ടത്തിയിട്ടുള്ളതെന്നും ഇതി ല്‍ ആക്ഷേപത്തിന് ഇടയില്ലെന്നും ഇവര്‍ അറിയിച്ചു.
ബാങ്കിലെ താത്ക്കാലിക ജീവനക്കാരിയായ വ്യക്തി യെ തന്നെയാണ് നിയമിച്ചിട്ടുള്ളതെന്നും അറിയാന്‍ ക ഴിയുന്നു. എന്നാല്‍ ബാങ്ക് അധികൃതര്‍ പറയുന്ന തരത്തില്‍ ഇന്റര്‍വ്യൂവും പരീക്ഷയും നടത്തിയിട്ടില്ലെന്നാ ണ് ചില പാര്‍ട്ടി സഖാക്കളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: