ചെന്നൈ: സബ്സിഡികളെല്ലാം യുക്തിസഹമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കേന്ദ്ര ബജറ്റ് വരാനിരിക്കെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി ഒന്നു മുതല്‍ എല്‍പിജി സബ്സിഡി ബാങ്കുകള്‍ വഴിയാണ് നല്‍കുന്നത്. നാം പതിയെ എല്ലാ സബ്സിഡികളും യുക്തിസഹമാക്കണം. സാമ്പത്തിക രംഗം വളര്‍ത്താനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും കഴിയുന്ന തരത്തിലുള്ള സ്ഥിരതയുള്ള നയങ്ങള്‍ ആവിഷ്ക്കരിക്കണം. അദ്ദേഹം പറഞ്ഞു. സ്വകാര്യ പൊതു പങ്കാളിത്വം (പിപിപി) സംവിധാനത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: