മുംബൈ: സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ലീലാ സാംസണ് രാജിവച്ചത് തെറ്റായെന്ന് പ്രമുഖ ബോളിവുഡ് നടനും സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷനുമായ അനുപം ഖേര്‍. അവരുടെ കാലാവധി വളരെ നേരത്തെ കഴിഞ്ഞതാണ്.
വാര്‍ത്താ വിതരണ പ്രേക്ഷപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ ലീലയോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ബോര്‍ഡില്‍ തെറ്റായ പലതും നടക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നിയിരുന്നെങ്കില്‍ ആ സമയത്ത് അവര്‍ അത് തുറന്നു പറയണമായിരുന്നു. ലീല പ്രശ്നം അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നു. എനിക്ക് അവരോട് ഒരു എതിര്‍പ്പുമില്ല.ഖേര്‍ പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന ഖേറിനെ 2004ല്‍ യുപിഎ സര്‍ക്കാര്‍ അകാരണമായി പുറത്താക്കുകയായിരുന്നു. മുന്‍സര്‍ക്കാര്‍ നിയമിച്ചയാള്‍ എന്ന ഒരൊറ്റക്കാരണം പറഞ്ഞായിരുന്നു പുറത്താക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: