പാട്ന: ബിഹാറില്‍ അതിശൈത്യത്തില്‍ പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 15 പേര് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇത്രയധികം ആളുകള്‍ മരിച്ചത്. ഇതോടെ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി.
കഴിഞ്ഞ മാസം ശീതക്കാറ്റിനെ തുടര്‍ന്ന് 27 പേര് മരിച്ചിരുന്നു. ഈ മാസം ആദ്യം പത്തു പേരും മരിച്ചു. കനത്ത മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍, വ്യോമഗതാഗതങ്ങളും താറുമറായിരിക്കുകയാണ്.
പാട്നയില്‍ 11 ഡിഗ്രി സെല്‍ഷ്യസും ഗയയില്‍ എട്ട് ഡിഗ്രി സെല്‍ഷ്യസുമാണ് തിങ്കളാഴ്ചത്തെ താപനില. അതിശൈത്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സ്കൂളുകള്‍ക്കു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: