ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എല്‍.സി പാലഡുഗു വെങ്കട്ട റാവു(75) അന്തരിച്ചു.
ദീര്‍ഘനാളുകളായി അസുഖബാധിതനായിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചെ അപ്പോളോ ആശുപത്രില്‍ വച്ചാണ് അന്തരിച്ചത്. സംസ്ക്കാരം ബുധനാഴ്ച രാവിലെ ജന്മനാട്ടില് നടത്തും.
1940 നവംബര്‍ 11ന് കൃഷ്ണ ജില്ലയിലെ ഗോഗുലംപാഡു ഗ്രാമത്തില്‍ ജനിച്ച പാലഡുഗു 1968ലാണ് യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
1978ലും 1989ലും നുസീവീഡില് നിന്നും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1978ല്‍ ഗ്രാമവികസന മന്ത്രിയായും, 1982ല്‍ കൃഷിമന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: