ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശന വേളയില്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ലഷ്കര്‍ ഇ തോയിബ ഭീകരര്‍ നുഴഞ്ഞു കയറി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക പരിശീലനം ലഭിച്ച ഭീകരരാണ് നുഴഞ്ഞു കയറാന്‍ തയാറായി നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി. 10 കമ്പനി ബിഎസ്എഫ് സൈനികരെ അധികമായി അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഒബാമയുടെ സന്ദര്‍ശന സമയത്ത് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരു വിധത്തിലുള്ള പ്രകോപനവും സൃഷ്ടിക്കരുതെന്ന് അമേരിക്ക പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: