ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡില്‍ സുരക്ഷാ സേന മാവോയിസ്റ്റുകള്‍ക്കെതിരെ ആക്രമണത്തിന് ഒരുങ്ങുന്നു.
ഝാര്‍ഖണ്ഡിലെ ഗുംലാ, സിംദേഗാ, സിംഗഭും എന്നിവിടങ്ങളിലാണ് ഇതിനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാവോയിസ്റ്റുകളെ പിടികൂടുന്നതിന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മാവോയിസ്റ്റുകളുടെ ഒളിത്താവളങ്ങളില്‍ റെയ്ഡുകള്‍ നടത്തുമെന്ന് പോലീസ് സൂപ്രണ്ട് അനീഷ് ഗുപ്ത വ്യക്തമാക്കി. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎല്‍എഫ്ഐ)ക്കെതിരെ ‘ഓപ്പറേഷന് ഓള് ഔട്ട്’ എന്ന പേരിലാകും നീക്കം ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ഭാഷ്യം അനുസരിച്ച് ഇതിനോടകം തന്നെ കോണ്‍ട്രാക്ടര്‍മാര്‍, ചെറുകിട വ്യാപാരികള്‍, കച്ചവടക്കാര്‍ എന്നിവരില്‍ നിന്നും പിഎല്‍എഫ്ഐ കെഡറ്റുകള്‍ പണ പിരിവ് നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: