കൊല്‍ക്കത്ത: കൊല്‍ക്കത്ത സര്‍വകലാശാലയില്‍ എബിവിപിക്ക് വമ്പന്‍ വിജയം. യൂണിവേഴ്സിറ്റിയിലെ ജൂട്ട് ടെക്നോളജി കോളെജില്‍ 16 സീറ്റില്‍ 14 എണ്ണവും കൈക്കലാക്കി വിജയം കൊയ്തു.
ഇടതുപക്ഷത്തെയും കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്ഗ്രസിന്റെയുമ വിദ്യാര്‍ത്ഥി സംഘടനകളെ തറപറ്റിച്ചാണ് എബിവിപിവിജയം. സംസ്ഥാന രാഷ്ട്രീയത്തില്‍ വമ്പിച്ച പരിവര്‍ത്തനത്തിന്റെ സൂചന നല്കുന്ന വിജയം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സര്‍വകലാശാലയോട് അഫിലിയേറ്റു ചെയ്തിട്ടുള്ള കിദ്ദേര്പോര് കോളെജില്‍ 18-ല്‍ ആറു സീറ്റ് എബിവിപി നേടി.
സര്‍വകലാശാലാ ഭരണം തൃണമൂല്‍ ഛാത്ര പരിഷദിനാണെങ്കിലും എബിവിപിയുടെ നേട്ടം വമ്പിച്ചതാണ്. മുമ്പ് യൂണിയന് നിയന്ത്രിച്ചിരുന്ന എസ്എഫ്ഐക്ക് ഒറ്റ സീറ്റും കിട്ടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: