ന്യൂദല്‍ഹി: പാര്‍ട്ടി പറഞ്ഞാല്‍ താന്‍ അരവിന്ദ് കേജ്രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കിരണ്‍ ബേദി.
കിരണ്‍ ബേദി ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ നിന്ന്:
• ദല്‍ഹിയില്‍ എന്തിനാണ് പ്രാമുഖ്യം നല്‍കുക.
വനിതകളുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നല്‍കുക. ശുചിത്വം ഉറപ്പാക്കുന്നതാണ് രണ്ടാമത്തേത്. വൈദ്യുതി, വെളളം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയ്ക്കാണ് അടുത്തതായി പ്രധാന്യം നല്‍കേണ്ടത്. അഴിമതി തടയുകയെന്നത്് ഏഴാമത്തെ വിഷയമാണ്. വികസനം , സദ്ഭരണം എന്നിവയാണ് പ്രധാനം.
• സ്ത്രീ സുരക്ഷയ്ക്ക് എന്താണ് വഴി?
എന്റെ കൈയില്‍ ആറിന പി ഫോര്‍മുലയാണ് ഉള്ളത്. ജനം (പീപ്പിള്‍) രാഷ്ട്രീയക്കാര്‍ (പൊളിറ്റീഷ്യന്‍സ്), നിയമനടപടി (പ്രോസിക്യൂഷന്), ജയില്‍ (പ്രിസണ്‍) മാധ്യമങ്ങള്‍ (പ്രസ്), പോലീസ്. രക്ഷിതാക്കള്‍, പ്രിന്‍സിപ്പല്‍മാര്‍, സാമൂഹ്യ നേതാക്കള്‍, മത അധ്യാപകര്‍ എന്നിവര്‍ വഴി ബോധവല്‍ക്കരണം. ലൈംഗിക അതിക്രമം തടയാന്‍ നിയമം ശക്തമാക്കണം. അതിന് രാഷ്ട്രീയക്കാര്‍ വേണം. അത്തരം അക്രമങ്ങള്‍ തടയാനും ഉണ്ടായാല്‍ ഉടന്‍ നടപടിയെടുക്കാനും പോലീസ് വേണം.
അത്യാധുനിക ഫോറന്‍സിക് ലാബ് വേണം. നീതി ലഭ്യമാക്കുന്നത് തീരെക്കുറവാണ്. അതിനാലാണ് ഇത്തരം അക്രമങ്ങള്‍ കൂടുന്നത്. നമുക്ക് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക് കോടതികള്‍ വേണം. കുറ്റക്കാരെ നന്നാക്കിയെടുക്കാന്‍ നമുക്ക് ജയില്വേണം. ഇവയെല്ലാം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളും, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: