ന്യൂദല്‍ഹി: റെയില്‍വേയും കോള്‍ ഇന്ത്യയും സ്വകാര്യവത്ക്കരിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. കേന്ദ്ര ബജറ്റിന് മുന്നോടിയായി രാജ്യത്തെ 11 തൊഴിലാളി യൂണിയന് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ജെയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അവസരങ്ങള്‍ ഒരുക്കുവാനുമാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്.
നിലവിലുള്ള തൊഴിലവസരങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. സാധാരണക്കാര്‍ക്ക് ജീവിക്കുന്നതിനുള്ള നല്ല സാഹചര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കരുതെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ രക്ഷിക്കാനുള്ള നടപടി ബജറ്റില്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നതായി ചില തൊഴിലാളി യൂണിയനുകള്‍ പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ കുടിശ്ശിക വരുത്തിയ അഞ്ച് ലക്ഷം കോടിയിലേറെ വരുന്ന നികുതി പിടിച്ചെടുക്കണമെന്നും യൂണിയനുകള്‍ സംയുക്തമായി ആവശ്യപ്പെട്ടു.
ധനകാര്യമന്ത്രിയുമായ നടന്ന ചര്‍ച്ചയില്‍ ബിഎംഎസ്, ഐഎന്‍ടിയൂസി, എഐടിയൂസി തുടങ്ങിയ യൂണിയനുകളും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: