ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലെ സോപോറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന, സംസ്ഥാന പോലീസ്, രാഷ്ട്രീയ റൈഫിള്‍, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. ഒളിത്താവളത്തിനടുതെത്തിയപ്പോള് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുനെന്ന് മുതിര്‍ന്ന പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അസദുള്ള, റംസാന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അസദുള്ള ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാക്കിസ്ഥാനില്‍ നിന്നും കഴിഞ്ഞവര്‍ഷം നുഴഞ്ഞുകയറിയതാണ്. എല്‍ഇടി ഗ്രൂപ്പ്് കമാന്ഡറാണെന്നതിന്റെ തെളിവുകള്‍ പോലീസ് നടത്തിയ തിരച്ചിലില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സോപ്പോറില്‍ ലഷ്ക്കര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അസദുള്ള ശ്രമിച്ചിരുന്നെന്നും ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു.
മറ്റൊരാളായ റംസാന് കശ്മീര്കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന ജെയ്ഷ് ഇ മൊഹമ്മദ് എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ്. ഇയാള്‍ 2013ല്‍ ഭാരതത്തിലേക്ക് എത്തിയതാണ്. ഇത്തരത്തില്‍ വളരെയധികം ആളുകള്‍ പാക്കിസ്ഥാനില്‍ നിന്നും സൗത്ത് കശ്മീരിലേക്ക് നുഴഞ്ഞുകയറി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിച്ചുതാമസിക്കുന്നതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. എല്‍ഇടിയുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് ജെഇഎം. ഇവരില്‍ നിന്നും രണ്ട് വാരികകളും, രണ്ട് എകെ 47 തോക്കുകളും അട്ടിമറിക്കായുള്ള മാരകായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ യുഎസ് പ്രസിഡന്റ് ബാരക് ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തുന്നതിനായി സായുധസേന തിരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: