ന്യൂദല്‍ഹി: സര്‍ക്കാര്‍ സെന്‍സറിങ് ഇനി അസാധ്യമെന്നും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ഉത്തരവാദിത്വത്തോടെയും അതീവ ശ്രദ്ധയോടെയും റിപ്പോര്‍ട്ട് ചെയ്യണമെന്നും വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഭീഷണിയുടേയും വിലക്കിന്റെയും നാളുകള്‍ കഴിഞ്ഞു. വെല്ലുവിളികള്‍ ഉള്ളില്‍ നിന്നുതന്നെയാണ്. അത് നിലവാരത്തിന്റെ വെല്ലുവിളിയാണ്. വിശ്വാസ്യതയും ന്യായവും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. സുപ്രധാന വിഷയങ്ങളില്‍ അവ പ്രബോധകന്റെ പങ്കാണ് വഹിക്കേണ്ടത്. ജസ്റ്റീസ് വര്‍മ്മ പ്രഭാഷണം നിര്‍വ്വഹിച്ച് അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സില്‍ ചാര്‍ളി ഹെബ്ദോയുടെ ഓഫീസിലുണ്ടായ കൂട്ടക്കൊലയെ സകലരും അപലപിക്കേണ്ടതാണ്. വിനോദ മാസികയില്‍ നര്‍മ്മമാണ് വേണ്ടത്. അവരെ കൂട്ടക്കൊല ചെയ്താല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കും. അദ്ദേഹം പറഞ്ഞു.
ഉന്നതരാണെങ്കിലും, വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം വേണം. പൊതു അഭിപ്രായം രൂപപ്പെടുത്താന്‍ കഴിയുമെന്നതിനാല്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ശക്തിയുണ്ട്. മാധ്യമങ്ങള്‍ തെറ്റായി എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ അസ്വസ്ഥരാകുമായിരുന്നു. ഇന്ന് അതില്ല, ഞങ്ങളുടെ എതിരഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാം. ടെലിവിഷനില്‍ നിന്ന് വ്യത്യസ്തമായി, ഡിജിറ്റല്‍ മാധ്യധങ്ങള്ക്ക് സ്ഥിരം സ്വാധീനമുണ്ട്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: