ന്യൂദല്‍ഹി: ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യോമഗതാഗതം തടസപ്പെട്ടു. ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 21 വിമാനങ്ങള്‍ റദ്ദാക്കി. 47 വിമാനങ്ങള്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചു. ദൂരക്കാഴ്ച 50 മീറ്ററിലും താഴെയായതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. 90 തീവണ്ടി സര്‍വീസുകളാണ് മഞ്ഞിനെത്തുടര്‍ന്ന് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: